ശാപമോക്ഷം കാത്ത് പൂപ്പറമ്പ് കരിവെള്ളരി റോഡ്
1 min read

പൂപ്പറമ്പ് കരിവെള്ളരി റോഡ് പൊട്ടിപ്പൊളിഞ്ഞ് നാശോന്മുഖമായിട്ട് വർഷങ്ങൾ കഴിഞ്ഞു ഇതുവരെയും, അതിലെ കുഴികൾ അടയ്ക്കുന്നതിനൊ , റീടാർ ചെയ്യാനോ പഞ്ചായത്ത് ഭരണസമിതി തയ്യാറാകുന്നില്ല. കഴിഞ്ഞ മാസം ചേർന്ന ആറാം വാർഡ് ഗ്രാമസഭയിൽ ഈ വിഷയം സജീവമായി ഉയർന്നുവരികയും, പഞ്ചായത്തിൻ്റെ അടിയന്തര ഇടപെടൽ ഉണ്ടാവണമെന്ന് ശക്തിയായി ആവശ്യപ്പെട്ടിട്ടും യോഗത്തിൽ പങ്കെടുത്ത വൈസ് പ്രസിഡണ്ട് നൽകിയ ഉറപ്പ് ഇതുവരെയും പാലിക്കപ്പെട്ടിട്ടില്ല.കരിവെള്ളരി കയറ്റം അതീവ അപകടാവസ്ഥയിലായി സ്കൂളുകളിലേക്ക് കുട്ടികളെ കൊണ്ടുപോകാൻ വരുന്ന വലിയ വാഹനങ്ങൾ വരുമ്പോൾ കയറ്റത്തിൽ വെച്ച് റോഡിലെ കുഴിയിൽ വീഴുന്നത് പതിവായിരിക്കുന്നു. ഏതു സമയത്തും ഒരു അപകടം പതിയിരിക്കുന്നു പ്രദേശത്തെ ജനങ്ങൾ ആശങ്കാകുലരാണ് ഭരണസമിതിക്കാർ ഉല്ലാസത്തിമർപ്പിലുമാണ്.
