April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 4, 2025

മാഡ്രിഡിനെ മറികടന്ന് റയൽ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ

1 min read
SHARE

അത്ലറ്റിക്കോ മാഡ്രിഡിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്ന് റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീ​ഗ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ആദ്യ പാദത്തിൽ 2-1 ന്റെ ജയവുമായി എത്തിയ റയലിനെ പിടിച്ചുകെട്ടിയ പ്രകടനമാണ് അത്ലറ്റിക്കോ മാഡ്രിഡ‍് നടത്തിയത് എങ്കിലും പെനൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുകയായിരുന്നു. രണ്ടാംപാദ മത്സരത്തിന്റെ ആദ്യ 30 സെക്കന്റുകൾക്കുള്ളിൽ തന്നെ റയലിനെ ഞെട്ടിച്ച് ​ഗോൾ നേടി ​അഗ്രിഗേറ്റ് ടോട്ടലിനൊപ്പം എത്താൻ അത്ലറ്റിക്കോ മാഡ്രിഡ‍ിന് സാധിച്ചു.

കൊണർ ഗാലഗറാണ് അത്ലറ്റിക്കോയ്ക്ക് വേണ്ടി ​ഗോൾ നേടിയത്. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും എക്സ്ട്രാ ടൈമുകളിലും ഇരുടീമുകൾക്കും ഗോൾ നേടാനായില്ല ഇതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടിൽ 4-2നാണ് റയലിന്‍റെ ജയം.

 

70-ാം മിനിറ്റിൽ റയലിന് എംബാപ്പെയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി വിനീഷ്യസ് ജൂനിയർ പുറത്തേക്കടിച്ച് പാഴാക്കുകയും ചെയ്തിരുന്നു. അവസാനം ഭാഗ്യ നിർഭാഗ്യങ്ങൾ നിറഞ്ഞുനിന്ന നാടകീയ രാത്രിയിക്കൊടുവിൽ ഷൂട്ടൗട്ടിൽ റയൽ ജയം നേടുകയായിരുന്നു.