September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 5, 2026

ഒരു ഹെയർ കട്ടിന് ഒരു ലക്ഷം രൂപ..! ഇന്ത്യയിലെ ഏറ്റവും ‘വിലപിടിപ്പുള്ള’ ബാര്‍ബർ

SHARE

ബോളിവുഡ് നടന്മാരും ക്രിക്കറ്റ് താരങ്ങളും ഉള്‍പ്പടെയുള്ള സെലിബ്രിറ്റികളുടെ വസ്ത്രങ്ങളും ഹെയർസ്റ്റൈലുകളുമെല്ലാം ഫാഷന്‍ പ്രേമികള്‍ വിടാതെ പിന്തുടരുന്ന കാര്യങ്ങളാണ്. ഓരോരുത്തർക്കും പേഴ്സണലായ ഡിസൈനേഴ്സും ഹെയർസ്റ്റൈലിസ്റ്റുമുള്‍പ്പടെയുണ്ടാകും. ഇന്ത്യയില്‍ സെലിബ്രിറ്റികള്‍ക്ക് സിഗ്നേച്ചര്‍ ലുക്കുകള്‍ നല്‍കുന്നതില്‍ പ്രശസ്തനായ ഹെയര്‍ സ്റ്റെലിസ്റ്റാണ് ആലിം ഹക്കിം. രണ്‍ബീര്‍ കപൂര്‍, ഹൃതിക് റോഷന്‍, എം എസ് ധോണി, വിരാട് കോഹിലി തുടങ്ങിയവര്‍ക്ക് ഹെയര്‍കട്ടുകള്‍ ചെയ്യുന്നത് അദ്ദേഹമാണ്. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ബാര്‍ബറാണ് ആലിം ഹക്കിം. ഒരു ഹെയര്‍ കട്ടിന് കുറഞ്ഞത് ഒരു ലക്ഷം രൂപ വരെയാണ് അദ്ദേഹം ഈടാക്കുന്നത്.

ആലിം ഹക്കിമിൻ്റെ ക്രിയേറ്റിവിറ്റിയും കൃത്യതയുമാണ് അഭിനേതാക്കളും കായിക താരങ്ങളും അദ്ദേഹത്തെ തിരഞ്ഞെടുക്കാൻ കാരണം. അദ്ദേഹത്തിന്റെ ഹെയര്‍സ്‌റ്റൈലുകള്‍ ഇൻഡസ്ട്രിയിൽ പല ട്രെന്‍ഡുകള്‍ക്കും തുടക്കമിട്ടിട്ടുണ്ട്.

 

ആലിം ഹക്കിം എന്ന ഹെയർസ്റ്റൈലിസ്റ്റ്

 

ആലിമിന്റെ പിതാവ് ഹക്കിം കൈരാന്‍വി പ്രശസ്തനായ ഹെയര്‍സ്റ്റൈലിസ്റ്റായിരുന്നു. അമിതാഭ് ബച്ചന്‍, ദിലീപ് കുമാര്‍ തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നു. അച്ഛന്‍ മരിക്കുമ്പോള്‍ ആലിമിന് ഒന്‍പത് വയസ്സായിരുന്നു പ്രായം. അന്ന് ബാങ്ക് ബാലന്‍സ് 13 രൂപ മാത്രമായിരുന്നുവെന്ന് അദ്ദേഹം പിന്നീട് പറഞ്ഞിട്ടുണ്ട്. അച്ഛന്റെ മരണത്തിന് പിന്നാലെ പിതാവിന്റെ പാത പിന്തുടർന്നു. അങ്ങനെ വീട്ടിലെ ബാല്‍ക്കണിയില്‍ മുടിമുറിക്കൽ ആരംഭിച്ചു.ആദ്യ നാളുകളില്‍ വളരെ അധികം ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. ബാര്‍ബറായി കരിയര്‍ തെരഞ്ഞെടുത്തതില്‍ പലരും പരിഹസിച്ചു. പക്ഷേ അതൊന്നും ശ്രദ്ധിക്കാതെ അദ്ദേഹം തന്റെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ കഴിവ് തിരിച്ചറിഞ്ഞ് ലോറിയല്‍ വിദേശത്തേക്ക് പരിശീലനത്തിനായി അയച്ചു. പരിശീലനം കഴിഞ്ഞെത്തിയതിന് പിന്നാലെ പല സെലിബ്രിറ്റികളും അലീമിനെ തേടിയെത്തി. സല്‍മാന്‍ ഖാന്‍, അജയ് ദേവ്ഗണ്‍, സുനില്‍ ഷെട്ടി തുടങ്ങിയവരായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സെലിബ്രിറ്റി ക്ലയന്റുകളില്‍ ചിലര്‍.

You may have missed