തണുപ്പ്” എന്ന സിനിമയുടെ വിജയാഘോഷം നടന്നു
1 min read

കാശി സിനിമാസിന്റെ ബാനറിൽ അനു അനന്തൻ, ഡോക്ടർ ലക്ഷ്മി എന്നിവർ നിർമ്മിച്ച് രാഗേഷ് നാരായണൻ രചനയും സംവിധാനവും നിർവ്വഹിച്ച “തണുപ്പ്” എന്ന സിനിമയുടെ വിജയാഘോഷം എറണാകുളം റിന്യുവൽ സെന്ററിൽ വെച്ച് നടന്നുപ്രശസ്ത സംവിധായകൻ സിബി മലയിൽ ഭദ്രദീപം തെളിച്ച് ചടങ്ങിന് തുടക്കം കുറിച്ചു.സംവിധായകരായ എസ് എൻ സ്വാമി, എ കെ സാജൻ, മെക്കാർട്ടിൻ, സ്റ്റെഫി സേവ്യർ, സലാം ബാപ്പു, ബിനുൻ രാജ്, മനോജ് അരവിന്ദാക്ഷൻ, സർജ്ജുലൻ, നിർമ്മാതാവ് സാബു ചെറിയാൻ, ഈരാളി, അഭിനേതാക്കളായ സരയു മോഹൻ, ഡോക്ടർ റോണി ഡേവിഡ് , ശ്രീരഞ്ജിനി നായർ, ഗായത്രി അയ്യർ, ഋതു മന്ത്ര, സ്വപ്ന പിള്ള, ലങ്കാലക്ഷ്മി എന്നിവർ ചേർന്ന് ” തണുപ്പ് “എന്ന സിനിമയുടെ അണിയറയിലും അരങ്ങിലുമായി സഹകരിച്ച നൂറ്റിമുപ്പതിലേറെ കലാകാരന്മാരെ ശില്പവും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.
