July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 1, 2025

ഫോൺ ചോർത്തൽ ആരോപണം; പിവി അൻവറിനെതിരെ തെളിവില്ലെന്ന് പൊലീസ്

1 min read
SHARE

ഫോൺ ചോർത്തൽ ആരോപണത്തിൽ പിവി അൻവറിന് ആശ്വാസം. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് അൻവറിനെതിരെ തെളിവുകളില്ലെന്ന് പൊലീസ് ചൂണ്ടിക്കാട്ടിയത്.പൊലീസ് സമർപ്പിച്ച പ്രാഥമികാന്വേഷണ റിപ്പോർട്ടിലാണ് പരാമർശം. റിപ്പോർട്ട് പൊലീസ് ഹൈക്കോടതിയിൽ നൽകി. പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും അടക്കമുള്ള ഫോൺ സംഭാഷണങ്ങൾ ചോർത്തിയെന്ന പിവി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയിലേക്കടക്കം ഹർജി വന്നിരുന്നു. അതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും ഹൈക്കോടതി നോട്ടീസ് നൽകിയിരുന്നു.നിയമവിരുദ്ധമായി ഫോൺ ചോർത്തിയെന്ന് പിവി അൻവർ എംഎൽഎ പരസ്യമായി പ്രഖ്യാപിച്ചതാണെന്നും ഇക്കാര്യത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നാണവശ്യപ്പെട്ട് കൊല്ലം സ്വദേശി മുരുകേഷ് നരേന്ദ്രനായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. വലിയ കോലാഹലങ്ങൾ സൃഷ്ട്ടിച്ച ആരോപണമായിരുന്നു ഇത്. സ്വർണ്ണക്കടത്തും കൊലപാതകവും ഉൾപ്പടെയുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ പുറത്തുകൊണ്ടുവരാനാണ് താൻ ഫോൺ ചോർത്തിയതെന്നായിരുന്നു അന്ന് പിവി അൻവർ പറഞ്ഞിരുന്നത്. എന്നാൽ ഇത് സ്വകാര്യതയ്ക്കും അഭിപ്രായ സ്വാതന്ത്രത്തിനുമടക്കമുള്ള അവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയത്. എന്നാൽ ഇതൊന്നും തന്നെ ഹൈക്കോടതിയുടെ പരിഗണനയിലേക്ക് വന്നിട്ടില്ല. ഹൈക്കോടതിയിൽ നിലവിൽ ഇപ്പോൾ പൊലീസിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ട് മാത്രമാണ് വന്നിരിക്കുന്നത്. ഇനി തുടർനടപടി വേണെമെങ്കിൽ ഹർജിക്കാരൻ മേൽക്കോടതിയിലേക്ക് അപ്പീലുമായി പോകേണ്ടി വരും.