ശ്രീകണ്ഠപുരം നഗരസഭയിൽ ഷീ ഫിറ്റ് എന്ന പേരിൽ വനിതകൾക്കായി വനിത ജിംനേഷ്യം പ്രവർത്തനം ആരംഭിച്ചു
1 min read

ശ്രീകണ്ഠപുരം നഗരസഭ ഷീ ഫിറ്റ് എന്ന പേരിൽ വനിതകൾക്കായി ആരംഭിച്ച വനിത ജിംനേഷ്യം ഇരിക്കൂർ എംഎൽഎ അഡ്വ സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ അധ്യക്ഷത വഹിച്ചു. വനിതകളുടെ മാനസിക ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടുകൊണ്ട് ആരംഭിച്ച ജിംനേഷ്യം നഗരസഭ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിന്റെ രണ്ടാമത്തെ നിലയിൽ 16 ലക്ഷത്തോളം രൂപ പദ്ധതി വിഹിതം വകയിരുത്തി ഏറ്റവും മനോഹരമായ വിധത്തിൽ 800 സ്ക്വയർ ഫീറ്റിലാണ് പണി പൂർത്തിയാക്കിയിരിക്കുന്നത്. സെക്രട്ടറി ടി വി നാരായണൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ വൈസ് ചെയർമാൻ കെ ശിവദാസൻ,നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ സി ജോസഫ് കൊന്നക്കൽ,പി പി ചന്ദ്രാംഗദൻ മാസ്റ്റർ, വി.പി നസീമ, ത്രേസ്യാമ്മ മാത്യു,കൗൺസിലർ കെ വി ഗീത, അഡ്വ ഇ വി രാമകൃഷ്ണൻ, ഒ വി ഹുസൈൻ, എം വി ജഗത്, സുനിൽ കുമാർ കെ പി, നഗരസഭ അസിസ്റ്റന്റ് എൻജിനീയർ ഗ്രീഷ്മ വിജയൻ, തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. പദ്ധതി നിർവഹണ ഉദ്യോഗസ്ഥൻ പ്രേമരാജൻ വി ചടങ്ങിന് നന്ദി പറഞ്ഞു.
