കോട്ടയത്ത് ഒമ്പത് മാസം ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ചു

1 min read
SHARE

കോട്ടയത്ത് 9 മാസം ഗർഭിണിയായ യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാഞ്ഞൂർ കണ്ടാറ്റുപാടം സ്വദേശി അഖിൽ മാനുവലിന്റെ ഭാര്യ അമിത സണ്ണിയാണ് ജീവനൊടുക്കിയത്. ഭർത്താവ് അഖിൽ മദ്യപാനി ആയിരുന്നുവെന്നും വീട്ടിൽ എന്നും പ്രശ്നങ്ങൾ പതിവായിരുന്നുവെന്നും യുവതിയുടെ പിതാവ് ആരോപിച്ചു. ആത്മഹത്യചെയ്യുന്നതിന് മുൻപ് മകൾ ഫോണിൽ വിളിച്ചിരുന്നുവെന്നും 2 മക്കളെയും നോക്കണമെന്ന് പറഞ്ഞ് ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്. മകളുടെ മരണത്തിൽ സംശയമുണ്ടെന്ന കുടുംബത്തിന്റെ പരാതിയിൽ കടുത്തുരുത്തി പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.