കീഴൂർ മഹാദേവ ക്ഷേത്രം ദ്രവ്യ കലശവും കൊടിയേറ്റ മഹോത്‌സവവും 2 മുതൽ 11 വരെ
1 min read

കീഴൂർ മഹാദേവ ക്ഷേത്രം ദ്രവ്യ കലശവും കൊടിയേറ്റ മഹോത്‌സവവും ഏപ്രിൽ 2 മുതൽ 11 വരെ ആചാരപരമായ വിവിധ ചടങ്ങുകളോടെയും വിവിധ കലാസാംസ്കാരികപരിപാടികളോടെയും ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു സാംസ്കാരിക സമ്മേള’ നത്തിൽ മുൻ ശബരിമല മേൽശാന്തി കൊട്ടാരം ജയരാമൻ നമ്പൂതിരിയുടെ പ്രഭാഷണം ഉണ്ടാകും 11ന് രാവിലെ ആറുമണിക്ക് പള്ളി ഉണർത്തൽ കണികാണിക്കൽ എട്ടുമണിക്ക് ആറാട്ട് കൊടിയിറക്കൽ കലശാഭിഷേകം ഉച്ചപൂജയ്ക്ക് ശേഷം ഒരു മണിക്ക് നടക്കുന്ന സമൂഹസദ്യയോടെ ഉത്സവം സമാപിക്കുമെന്ന് ക്ഷേത്രസമിതി പ്രസിഡന്റ് കെ. ഭുവന ദാസൻ വാഴുന്ന വർ, വൈസ് പ്രസിഡന്റ് പ്രതാപൻ, സെക്രട്ടറി KE നാരായണൻ, ഹരീന്ദ്രൻപുതുശ്ശേരി,M സുരേഷ് ബാബു, രഘു എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു
