ശ്രീ സുന്ദരേശ്വര ക്ഷേത്രം മഹോത്സവത്തിന് ആറിന് തുടക്കം
1 min read

കണ്ണൂർ : തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിലെ ഈ വർഷത്തെ മഹോത്സവം ആറ് മുതല്‍ 13 വരെ വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിക്കും.ആറിന് വൈകിട്ട് 5 .55 ന് കൊടിയേറ്റവും പതിമൂന്നിന് വൈകീട്ട് നാലിന് ക്ഷേത്രത്തില്‍ നിന്നും പയ്യാമ്ബലം കടല്‍ത്തീരത്തേക്ക് പുറപ്പെടുന്ന ആറാട്ട് എഴുന്നള്ളിപ്പ് അവിടുത്തെ കർമ്മങ്ങള്‍ പൂർത്തിയാക്കി ക്ഷേത്രത്തില്‍ തിരിച്ചെത്തി രാത്രി കൊടിയിറക്കുന്നതോടു കൂടി മഹോത്സവം സമാപിക്കും.
രണ്ടാമത്തെ ദിവസം മുതല്‍ ഏഴാമത്തെ ദിവസം വരെ ക്ഷേത്രത്തില്‍ രാവിലെ ഏഴരക്ക് ഭജനയും രാത്രി ഏഴര മുതല്‍ എട്ടര വരെ പ്രമുഖരുടെ ആദ്ധ്യാത്മിക പ്രഭാഷണങ്ങളും പ്രത്യേക ദിവസങ്ങളില്‍ ആചാര വെടിക്കെട്ടും ഉണ്ടായിരിക്കും.
എല്ലാദിവസവും രാത്രി 8.45 മുതല്‍ പ്രസിദ്ധ കലാകാരന്മാരും കലാസംഘടനകളും അണിനിരക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.എല്ലാദിവസവും രാത്രി അന്നപ്രസാദവും ഉണ്ടാകും.14ന് ഉച്ചയ്ക്ക് 12 മുതല്‍ രണ്ടുവരെ സമൂഹസദ്യയും ഉണ്ടായിരിക്കും. മഹോത്സവ ദിവസങ്ങളില്‍ എല്ലാ ദിവസവും രാവിലെയും വൈകീട്ടും കാഴ്ച ശീവേലിയുണ്ടാകും.
