വിദ്യാർഥികൾക്ക് മേശയും കസേരയും വിതരണം ചെയ്തു.
1 min read

കുറ്റ്യാട്ടൂർ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതി ഭാഗമായി പട്ടികജാതി വിദ്യാർഥികൾക്ക് മേശയും കസേരയും വിതരണം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് പി പി റെജി വിതരണ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് നിജിലേഷ് പറമ്പൻ അധ്യക്ഷത വഹിച്ചു.ചട്ടുകപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രധാന അധ്യാപകൻ എം സി ശശീന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് അംഗം പി ബാലകൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു.
