സംസ്ഥാനത്ത് വേനൽ മഴയിൽ രണ്ട് മരണം;വിവിധയിടങ്ങളിൽ മഴക്കെടുതി; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

1 min read
SHARE

സംസ്ഥാനത്ത് വേനൽ മഴയിൽ രണ്ട് മരണം. കോഴിക്കോട് ചാത്തമംഗലത്ത് വീട്ടമ്മ മിന്നലേറ്റ് മരിച്ചു. ഇടുക്കിയിൽ കനത്ത മഴയിൽ കല്ലും മണ്ണും ദേഹത്ത് വീണ് തമിഴ്നാട് സ്വദേശി അയ്യാവാണ് മരിച്ചത്. മുണ്ടക്കയത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു.

ഏലത്തോട്ടത്തിൽ ജോലി ചെയ്യവെയാണ് ഇടുക്കി അയ്യപ്പൻകോവിൽ സുൽത്താനിയായിൽ താമസിക്കുന്ന അയ്യാവു മരിച്ചത്. കല്ലും മണ്ണും ദേഹത്തേയ്ക്ക് പതിയ്ക്കുകയായിരുന്നു. ചാത്തമംഗലം താത്തൂർ എറക്കോട്ടുമ്മൽ ഫാത്തിമ ആണ് മിന്നലേറ്റ് മരിച്ചത്. വൈകിട്ടോടെയായിരുന്നു അപകടം.

ഉച്ചയ്ക്കുശേഷം പെയ്ത ശക്തമായ മഴയ്ക്ക് പിന്നാലെയുണ്ടായ ഇടിമിന്നലിൽ ഇടുക്കി നെടുങ്കണ്ടത്തും തിരുവനന്തപുരം വെള്ളറയിലും വീട് തകർന്നു. ഇടുക്കിയിൽ പ്രകാശ്ഗ്രാം പാറയിൽ ശശിധരന്റെ വീടും വെള്ളറട,കിളിയൂരിൽ സത്യരാജിന്റെ വീടുമാണ് തകർന്നത്. പാലക്കാട് അമ്പലപ്പാറയിൽ ശക്തമായ കാറ്റിലും മഴയിലും വീട് തകർന്നു.