മായാജാലത്തിന്റെ 38 വർഷം; ആദ്യവേദിയിൽ ഒരിക്കൽ കൂടി ക്യാപ്പണിയാൻ ഗോപിനാഥ് മുതുകാട്

1 min read
SHARE

മായാജാലത്തിന്റെ മായിക ലോകത്തെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം മുന്നിലേക്ക് വരിക ഗോപിനാഥ് മുതുകാട് എന്ന മാന്ത്രികന്റെ മുഖമായിരിക്കും. പലർക്കും മായാജാലം ഒരു കൗതുകമായി തോന്നാൻ കാരണം അദ്ദേഹം തന്നെ ആയിരിക്കും. ഇപ്പോഴിതാ മാജിക്കിൻ്റെ ആദ്യവേദിയിൽ നാല് പതിറ്റാണ്ടിനിപ്പുറം ക്യാപ്പണിയാൻ അദ്ദേഹം വീണ്ടും എത്തുന്നു. താൻ ആദ്യം മാജിക്ക് അവതരിപ്പിച്ച അതേ വേദിയിലായിരുന്നു മുതുകാടിൻ്റെ പ്രഖ്യാപനം.1987 ഫെബ്രവരി 20 നാണ് ഗോപിനാഥ് മുതുകാട് മാന്ത്രിക വടിയും ക്യാപുമണിഞ്ഞ് ആദ്യമായി മാജിക്കുമായി അരങ്ങിലെത്തിയത്. ഏറെ കാലത്തെ സ്വപ്നസാക്ഷാത്കാരം കോഴിക്കോട്ടെ ഇന്ത്യൻ യൂത്ത് അസോസിയേഷൻ്റെ വേദിയിലായിരുന്നു അന്ന്. ഇന്ന് അതേ വേദിയിൽ വർഷങ്ങൾക്കിപുറം വികാരനിർഭരനായാണ് താൻ 3 വർഷങ്ങൾക്ക് ശേഷം തൻ്റെ ഹൃദയത്തോട് ചേർത്ത് വെച്ച മാജിക് അവതരിപ്പിക്കുമെന്ന പ്രഖ്യാപനം മുതുകാട് നടത്തിയത്.

മാജിക് ഹൃദയത്തോട് ചേർത്ത് വെച്ചതുകൊണ്ട് താൻ അനുഭവിക്കേണ്ടി വന്ന ഒറ്റപ്പെടലും വേദനയും എല്ലാം തുറന്ന് പറയുന്നതായി മാറി ഇന്ത്യൻ യൂത്ത് അംസാനിയേഷൻ്റെ വേദി. ആഗസ്റ്റ് 15 ന് മുൻപ് ഏതെങ്കിലും ഒരു വേദിയിൽ പഴയ പ്രൗഢിയോടെ മുതുകാട് എത്തും. പഴയ പങ്കാളികളെയും ഒപ്പം ചേർത്ത് വേദിയിൽ എത്താനാണ് തീരുമാനം.