ഓടിക്കൊണ്ടിരുന്ന കാര്‍ കാട്ടുപന്നി ഇടിച്ചുതകര്‍ത്തു

1 min read
SHARE

 

പാനൂർ : പാനൂർ മേഖലയില്‍ വീണ്ടും കാട്ടുപന്നി ആക്രമണം. മേക്കുന്നില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ കാട്ടുപന്നി കുത്തിയതിനെ തുടർന്ന് കാറിന് കേടുപാടുകള്‍ സംഭവിച്ചു.ഒലിപ്പില്‍ സ്വദേശി മന്നിക്കുന്നത്ത് ഖാലിദ് മമ്മുവിന്‍റെ കാറിന് നേരെയാണ് കാട്ടുപന്നിയാക്രമണം ഉണ്ടായത്.

തിങ്കളാഴ്ച വൈകുന്നേരം നാലോടെ മത്തിപ്പറമ്ബ് സേട്ടുമുക്കിലായിരുന്നു സംഭവം. കാറിന്‍റെ ബോണറ്റ്, ബംബർ എന്നിവ പൂർണമായും തകർന്നു. ഇടിയുടെ ആഘാതത്തില്‍ തൊട്ടടുത്ത ഓവുചാലിലേക്ക് വീണ കാട്ടുപന്നി ചത്തു.

ഈ മേഖലയില്‍ കാട്ടുപന്നി ശല്യം രൂക്ഷമായതോടെ വാഹനത്തില്‍ പോലും യാത്ര ചെയ്യാൻ ആളുകള്‍ ഭയക്കുന്ന അവസ്ഥയാണ്.