August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 27, 2026

വാഹനാപകടത്തിൽ പരിക്കേറ്റു മരിച്ച മാധ്യമപ്രവർത്തക ൻ്റെ ദാരുണാന്ത്യത്തിൽ കെ.എം.പി.യു അനുശോചിച്ചു.

SHARE

ഇരിക്കൂർ: വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ദേശാഭിമാനി കണ്ണൂർ ബ്യൂറോ ലേഖകൻ മട്ടന്നൂർ കായലൂർ സ്വദേശി രാഗേഷ് കായലൂരിൻ്റെ ദാരുണാന്ത്യത്തിൽ കേരള മീഡിയ പേഴ്സൺസ് യൂണിയൻ ജില്ലാ കമ്മറ്റി അനുശോചിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രി 9.30 ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ മട്ടന്നൂരിൽ ഇരിട്ടി റോഡിലായിരുന്നു അപകടം. റോഡ് കുറുകെ കടക്കാൻ ശ്രമിക്കുമ്പോൾ ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മട്ടനൂരിൽ ദേശാഭിമാനി രാഷ്ട്രദീപിക ലേഖകനായി പ്രവർത്തിക്കുകയായിരുന്നു. അനുശോചനയോഗത്തിൽ ജില്ല പ്രസിഡൻ്റ് മടവൂർ അബ്ദുൽ ഖാദർ മാസ്റ്റർ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി സുവീഷ് ബാബു, കെ എം പി യു (എൻ. ജി. ഒ) കൺവീനർ പീറ്റർ ഏഴിമല, ജില്ലാസെക്രടറി ജിനോ ചെറുപുഴ, പി.എം.ഷിബു, തോമസ് അയ്യങ്കനാൽ , വിൽസൺ ചാക്കോ, ഷൈൻഐ ടോം, കമാൽ റഫീഖ്, മനോഹരൻ വെങ്ങര, ദിലീപ് ദിവാകർ, നൂറുൽ അമീൻ, ഉണ്ണികൃഷ്ണൻ, അരുൺ അശോക്, റഷീദ് ശ്രീകണ്ഠപുരം, അജേഷ് , പുരുഷോത്തമൻ ഇരിക്കൂർ, കെ. കെ. ഹരിദാസ്, ജസ്റ്റിൻ തോമസ്, വിജേഷ് എന്നിവർ സംസാരിച്ചു.