October 24, 2026

സംസ്ഥാനതല ശാസ്ത്ര മാഗസിൻ മത്സരത്തിന് തുടക്കമായി

SHARE

കേരള സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായ സംസ്ഥാനതല ശാസ്ത്ര മാഗസിൻ മത്സരത്തിന് കണ്ണൂരിൽ തുടക്കം. അഡ്വ. ടി ഒ മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു. സെന്റ്. മൈക്കിൾ ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കന്ററി സ്കൂളിൽ  നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ബിനോയ്‌ കുര്യൻ അധ്യക്ഷത വഹിച്ചു. കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ രണ്ടു ദിവസങ്ങളായി നടക്കുന്ന മത്സരത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി 280 ലേറെ പേരാണ് പങ്കെടുക്കുന്നത്. ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലായി 5 പേർ അടങ്ങുന്ന 28 ടീമുകളാണ് മത്സരിക്കുന്നത്. കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  അഡ്വ. സോനാ ജയറാം, ജില്ലാ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി രവീന്ദ്രൻ, വിദ്യാഭ്യാസ ഉപഡയറക്ടർ ഡി ഷൈനി, ഹയർ സെക്കന്ററി വിഭാഗം മേഖല ഉപമേധാവി എ കെ വിനോദ് കുമാർ, ഡയറ്റ് പ്രിൻസിപ്പാൾ ഡോ. എസ് കെ ജയദേവൻ, എസ് എസ് കെ ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ എം സി ഹാഷിം, സെന്റ്. മൈക്കിൾസ് സ്കൂൾ പ്രിൻസിപ്പാൾ സുനിൽ സെബാസ്, പ്രധാന അദ്ധ്യാപകൻ റവ. ഫാ. ടോംസൺ ആന്റണി, മദർ പി ടി എ പ്രസിഡന്റ്‌ അനീഷ സോമനാഥൻ, സംസ്ഥാന സയൻസ് ക്ലബ് അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം ജി പ്രമോദ് കുമാർ, സെക്രട്ടറി പി മനീഷ് എന്നിവർ പങ്കെടുത്തു.