April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 13, 2025

തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു; കനത്ത സുരക്ഷയിൽ ഡൽഹി

1 min read
SHARE

മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു. തഹാവൂര്‍ റാണയുമായുള്ള പ്രത്യേക വിമാനം ഡൽഹിയിൽ ഇറങ്ങി. തഹാവൂർ റാണയുമായുള്ള പ്രത്യക വിമാനം ഇറങ്ങിയത് പാലം എയർപോർട്ടിൽ. തുടര്‍ന്ന് കനത്ത സുരക്ഷയില്‍ എന്‍ഐഎ ആസ്ഥാനത്തേക്ക് എത്തിക്കും. ഇതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി തീഹാര്‍ ജയിലിലേക്ക് തഹാവൂര്‍ റാണയെ മാറ്റുമെന്നാണ് വിവരം.

നടപടികള്‍ക്കുശേഷം എന്‍ഐഎ ആസ്ഥാനത്തേക്കായിരിക്കും റാണയെ എത്തിക്കുകയെന്നാണ് വിവരം. മറ്റു രഹസ്യകേന്ദ്രത്തിലേക്ക് എത്തിച്ച് ചോദ്യം ചെയ്യുമോയെന്ന കാര്യത്തിലും വ്യക്തമല്ല. തഹാവൂര്‍ റാണയെ ഡൽഹിയിൽ എത്തിക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഡൽഹി പൊലീസിന്‍റെ പ്രത്യേക സംഘത്തിന്‍റെ അകമ്പടിയോടെയാണ് റാണയെ എത്തിക്കുന്നത്. എൻഐഎ ആസ്ഥാനത്ത് എത്തിച്ചശേഷം എന്‍ഐഎ ഡിജിയടക്കം 12 ഉദ്യോഗസ്ഥരുടെ സംഘമായിരിക്കും റാണയെ ചോദ്യം ചെയ്യുക

അതേസമയം റാണയെ ഇന്ത്യയിൽ എത്തിക്കാൻ സാധിക്കുന്നത് നിർണായക നേട്ടമെന്ന് ലോകനാഥ്‌ ബെഹ്‌റ പ്രതികരിച്ചു. റാണയ്ക്ക് എതിരെ നിരവധി തെളിവുകൾ ശെഖരിച്ചിരുന്നു. റാണ കൊച്ചിയിൽ വന്നിട്ടുണ്ടായിരുന്നു എന്നതിന്റെ തെളിവുകൾ അന്ന് ലഭിച്ചിരുന്നു.

മുംബൈ ഭീകര അക്രമണത്തിന് ഏതെങ്കിലും തരത്തിൽ പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്ന് ഇനി അറിയാം. ഡേവിഡ് ഹെഡ്‌ലിയെ ചോദ്യം ചെയ്തപ്പോൾ റാണയെ കുറിച്ച് പറഞ്ഞിരുന്നു. ഇരുവരും തമ്മിൽ 100 അധികം ഫോൺ കോൾ ചെയ്തിരുന്നു. മുംബൈ ഭീകര ആക്രമണത്തിൽ റാണയ്ക്ക് പരമാവധി ശിക്ഷ ഉണ്ടാകുമെന്നാണ് പ്രതിക്ഷ. റാണ നിരവധി തവണ ഇന്ത്യയിൽ എത്തിയത്തിന്റെ തെളിവുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.