April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 13, 2025

സോളാർ തൂക്കുവേലി നിർമാണം തുടങ്ങി

1 min read
SHARE
ആറളത്ത് ആനമതിൽ പണി പൂർത്തീകരിക്കാൻ കാലതാമസം നേരിടുന്ന 5.2 കിലോമീറ്റർ ദൂരം സോളാർ തൂക്കുവേലി നിർമാണം തുടങ്ങി.
അനെർട്ടിന്റെ നേതൃത്വത്തിൽ രണ്ട് ഘട്ടങ്ങളിലായി 56 ലക്ഷം രൂപ ചെലവിലാണ് സോളാർ തൂക്കുവേലി നിർമിക്കുന്നത്.ആദ്യഘട്ടത്തിൽ ജില്ലാ പഞ്ചായത്ത് വകയിരുത്തിയ 20 ലക്ഷം രൂപയും ആറളം പഞ്ചായത്ത് വകയിരുത്തിയ 16 ലക്ഷം രൂപയും വിനിയോഗിച്ച് 3.6 കിലോമീറ്റർ ദൂരം നടത്തുന്ന പ്രവൃത്തിയാണ് വെള്ളിയാഴ്ച തുടങ്ങിയത്.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയ 20 ലക്ഷം രൂപ വിനിയോഗിച്ചുള്ള പ്രവൃത്തി 1.6 കിലോമീറ്റർ പ്രവൃത്തി 2-ാം ഘട്ടത്തിൽ തുടർച്ചയായി തന്നെ നടപ്പാക്കും.ഒരുമാസത്തിനകം പ്രവൃത്തി പൂർത്തീകരിക്കുകയാണ് ലക്ഷ്യം. വേലി വരുന്ന സ്ഥലത്ത് 6 മീറ്റർ വീതിയിൽ അടിക്കാട് തെളിക്കൽ, 20 അടി ഉയരത്തിൽ വൃക്ഷത്തലപ്പുകൾ മുറിച്ചു മാറ്റൽ, തൂക്കുവേലി തൂണുകൾക്കുള്ള കുഴികൾ അടയാളപ്പെടുത്തൽ എന്നീ പണികളാണ് ആരംഭിച്ചിട്ടുള്ളത്.
ഫെബ്രുവരി 23- ന് വെള്ളി-ലീല ദമ്പതിമാരെ കാട്ടാന ചവിട്ടി കൊന്നതിനെ തുടർന്ന് മന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തിൽ ചേർന്ന വിവിധ വകുപ്പ് മേധാവികളുടെയും ജനപ്രതിനിധികളുടെയും സർവകക്ഷി പ്രതിനിധികളുടെയും യോഗത്തിൽ ഉയർന്ന ആവശ്യം പരിഗണിച്ചാണ് സോളർ തൂക്കുവേലി നിർമാണം നടത്തുന്നത്.പത്ത് കീലോമിറ്റർ ആനമതിൽ നിർമിക്കേണ്ടതിൽ ഏപ്രിൽ 30-നകം 6 കിലോമീറ്റർ മാത്രമേ പൂർത്തീയാകൂ എന്ന സാഹചര്യത്തിലാണ് ബാക്കി ദൂരം സോളാർ തൂക്കുവേലി നിർമിക്കുന്നത്. നാച്വറൽ ഫെൻസിനാണ് സോളാർ തൂക്കുവേലിയുടെ കരാർ.