December 2025
M T W T F S S
1234567
891011121314
15161718192021
22232425262728
293031  
December 19, 2025

എംബിബിഎസ് വിദ്യാര്‍ഥി അമ്പിളിയുടെ മരണം: പരാതി നൽകി

SHARE
കളമശേരി മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ഥിനി അമ്പിളി ആത്മഹത്യ ചെയ്തത് സഹപാഠികളുടേയും ഹോസ്റ്റല്‍ വാര്‍ഡന്‍റേയും മാനസിക പീഡനം മൂലമെന്ന് കുടുംബം.കാസര്‍കോട് ഉദിനൂര്‍ തടിയന്‍ കൊവ്വല്‍ സ്വദേശിയും എംബിബിഎസ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയുമായ അമ്പിളിയെ ഈ മാസം അഞ്ചിനാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ ആയിരുന്നു. സഹപാഠികള്‍ അമ്പിളിയെ ഒറ്റപ്പെടുത്തി പീഡിപ്പിച്ചു എന്നും പഠനം തടസപ്പെടുത്തി എന്നും കുടുംബം ആരോപിക്കുന്നു.ഹോസ്റ്റല്‍ വാര്‍ഡന്‍ സഹപാഠികളുടെ ക്രൂരതക്ക് കൂട്ട് നിന്നതായും കുടുംബം പരാതിപ്പെടുന്നു. അമ്പിളി മാനസിക രോഗിയാണെന്ന് വരുത്തി തീര്‍ക്കാൻ ബോധപൂര്‍വമായ ശ്രമം നടക്കുന്നു എന്നാണ് കുടുംബം ആരോപിക്കുന്നത്.മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രി അടക്കം ഉള്ളവര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണിപ്പോള്‍.