സ്വർണ വിലയിൽ ഇടിവ്
1 min readസ്വർണ വിലയിൽ വൻ ഇടിവ്. കഴിഞ്ഞ ദിവസങ്ങളിലെ കുതിച്ചുചാട്ടത്തിന് പിന്നാലെയാണ് വിലയിടിവ് രക്ഷപ്പെടിത്തിയത്. പവന് 560 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,200 രൂപ. ഗ്രാമിന് 70 രൂപ കുറഞ്ഞ് 5650 ആയി. ഇന്നലെ പവന്‍ വില 45,760 ആയി ഉയര്‍ന്നിരുന്നു. സര്‍വകാല റെക്കോര്‍ഡ് ആണിത്.ഈ മാസം ആദ്യ ദിനം മുതൽ സ്വർണവിലയിൽ വർദ്ധനവ് അനുഭവപ്പെടുന്നുണ്ട്. ഈ മാസം ഒന്നാം തിയതി 44,560 ആയിരുന്നു സ്വർണവില. രണ്ടാം തിയതിയും ഈ വില തുടർന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ വിലയിൽ വലിയ വർദ്ധനവ് ഉണ്ടായി.