December 2025
M T W T F S S
1234567
891011121314
15161718192021
22232425262728
293031  
December 7, 2025

സിവിൽ കരാറുകാർ ഇലക്ട്രിക് കരാറുകൾ ഏറ്റെടുക്കരുത്: സിഐടിയു

SHARE

 

പയ്യാവൂർ: സിവിൽ കരാറുകാർ ഇലക്ട്രിക് കരാറുകൾ ഏറ്റെടുത്ത് നടത്തരുതെന്ന് ഇലക്ട്രിക്കൽ വയർമെൻസ് ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ (സിഐടിയു) ശ്രീകണ്ഠപുരം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. സിഐടിയു കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ടി.കെ.ഗോവിന്ദൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.വി.ചന്ദ്രഹാസൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി.ബാലകൃഷ്ണൻ സെക്രട്ടറി ടി.രാമകൃഷ്ണൻ, ജില്ലാ സെക്രട്ടറി ബാബു കാറ്റാടി, വൈസ് പ്രസിഡൻ്റ് കെ.പി.മുഹമ്മദ്, സി.കെ.സതീശൻ, എം.ജെ.ജേക്കബ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ടി.സുനിൽകുമാർ-പ്രസിഡൻ്റ്, ടി.ബാബുരാജ്, എ.വി.നാരായണൻ -വൈസ് പ്രസിഡൻ്റ്മാർ, സി.കെ.സതീശൻ-സെക്രട്ടറി, രതീഷ് ശിവരാജൻ, എ.കെ.ദിലീപ്കുമാർ-ജോയിൻ്റ് സെക്രട്ടറിമാർ, കെ.സി.രാമദാസ്- ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോര്ട്ട് : തോമസ് അയ്യങ്കനാൽ