September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 14, 2026

സ്വർണം മോഷ്ടിച്ച കേസിലെ രണ്ടാം പ്രതിയും പിടിയിൽ.

SHARE

എളയാവൂരിലെ വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ച കേസിലെ രണ്ടാം പ്രതിയും പിടിയിൽ. ആറ്റടപ്പയിലെ എം കെ സവിത (48) ആണ് പിടിയിലായത്.

ഒളിവിൽ കഴിയവേ പയ്യന്നൂരിൽ നിന്നാണ് പ്രതിയെ കണ്ണൂർ ടൗൺ എസ്ഐ വൈഷ്ണവ് രാമചന്ദ്രനും സംഘവും പിടികൂടിയത്.

ഒന്നാം പ്രതി എളയാവൂർ സൗത്തിലെ എ ഷിനേഷിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ജൂൺ എട്ടിനാണ് സംഭവം.

കീഴുത്തള്ളിയിലെ പുഷ്പ എന്ന സ്ത്രീയുടെ വീട്ടിലെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന രണ്ടര പവനുള്ള സ്വർണമാലയാണ് മോഷ്ടിച്ചത്.

എഎസ്ഐ ഗോപകുമാർ, സി പി ഒമാരായ ലതീഷ്, വിനിൽ, പ്രവിത എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.