ഷാപ്പിലെ രുചിയില്‍ വരാല്‍ കറി ഇനി സിംപിളായി വീട്ടിലുണ്ടാക്കാം

1 min read
SHARE

ഷാപ്പിലെ രുചിയില്‍ വരാല്‍ കറി ഇനി സിംപിളായി വീട്ടിലുണ്ടാക്കാം. നല്ല കിടിലന്‍ എരിനവൂറും വരാല്‍ കറി തയ്യാറാക്കുന്ന വിധം എങ്ങനെയാണെന്ന് നോക്കാം.

ചേരുവകള്‍

വരാല്‍ (നുറുക്കിയത്)- ഒരു കിലോ

വറ്റല്‍മുളക് -50 ഗ്രാം

മല്ലി- 25 ഗ്രാം

കുരുമുളക്-10

ഉലുവ -ഒരു നുള്ള്

പെരുംജീരകം-ഒരു നുള്ള്

മഞ്ഞള്‍-ഒരു ചെറിയ കഷണം

ഇഞ്ചി-ഒരു ചെറിയ കഷണം

കുടംപുളി-50 ഗ്രാം

ഉപ്പ്-പാകത്തിന്

വെളിച്ചെണ്ണ-വലിയ രണ്ടു സ്പൂണ്‍

കടുക് -ഒരു നുള്ള്

കറിവേപ്പില- രണ്ടു തണ്ട്

പച്ചമുളക് – 10

ചുവന്നുള്ളി-10

പാചകം ചെയ്യുന്ന വിധം

മണ്‍ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് ഇട്ടു പൊട്ടിക്കുക.

അതിന് ശേഷം ഉള്ളി , പച്ചമുളക്, ഇഞ്ചി ഇവ ചെറുതായി അരിഞ്ഞ് ചൂടാക്കിയ എണ്ണയില്‍ ഇട്ടു വഴറ്റുക.

ഏകദേശം വഴന്നു വരുമ്പോള്‍ കറിവേപ്പില ചേര്‍ക്കുക.

അതിന് ശേഷം വറ്റല്‍മുളക്, മല്ലി, കുരുമുളക്, ഉലുവ, ജീരകം, മഞ്ഞള്‍, തുടങ്ങിയവ അരച്ചെടുക്കുക.

വഴറ്റിയ വെളിച്ചെണ്ണയിലേക്ക് ഈ അരപ്പ് ഇട്ടു പാകത്തിന് ഉപ്പ് ചേര്‍ത്തു ചൂടാക്കുക.

ചൂടായി വരുമ്പോള്‍ കുടംപുളിയിട്ട് ഇളക്കുക.

നന്നായി തിളച്ചു വരുമ്പോള്‍ മീന്‍ കഷണങ്ങള്‍ ചേര്‍ക്കുക.

മറ്റൊരു ചട്ടികൊണ്ടു അടച്ചു വെച്ചു വേവിക്കുക.