രാജ്ഭവനിലും, മുഖ്യമന്ത്രിയുടെ ഓഫീസിലും ബോംബ് ഭീഷണി

1 min read
SHARE

മുഖ്യമന്ത്രി പിണറായി വിജയൻറെ ഓഫീസിന് നേരെ ബോംബ് ഭീഷണി. ക്ലിഫ് ഹൗസിലേക്കും ധന – ഗതാഗത സെക്രട്ടറിമാരുടെ ഇ – മെയിലിലേക്കും ഭീഷണി സന്ദേശം എത്തി. കമ്മീഷണർക്ക് ഭീഷണി സന്ദേശമെത്തിയത് ഇ മെയിലിലൂടെയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന് പിന്നാലെ രാജ്ഭവനിലും ബോംബ് ഭീഷണി സന്ദേശം എത്തി. സ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചു.വലിയ സംഘങ്ങളായി തിരിഞ്ഞ് ബോംബ് സ്‌ക്വാഡ് അടക്കം സെക്രെട്ടറിയേറ്റിൽ പരിശോധന നടത്തുകയാണ്. അസ്വാഭാവികമായ രീതിയിലുള്ള ഒരു തെളിവുകളും ഇതുവരെ കണ്ടെത്താനായിട്ടില്ല. നിരന്തരമായി തലസ്ഥാനത്തെ ചില പ്രധാനപ്പെട്ട സ്ഥലങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് ഭീഷണി സന്ദേശങ്ങൾ എത്തുന്നുണ്ട്. ഈ ഒരു സാഹചര്യത്തിൽ ഇതിന്റെ ഉറവിടം കണ്ടെത്തുന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് ഗൗരവമായി അന്വേഷിക്കുകയാണ്.