സൂര്യവംശിയുടെ ഈ രണ്ട് ചിത്രങ്ങൾ തമ്മിൽ എട്ട് വർഷത്തെ ദൂരമേ ഉള്ളൂ; അന്ന് കുഞ്ഞുകാണി, ഇന്ന് കുഞ്ഞ് സൂപ്പർ ഹീറോ

1 min read
SHARE

ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസിന്റെ അത്ഭുതബാലന്റെ സംഹാര താണ്ഡവത്തിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഐപിഎല്ലിന്റെ ആദ്യ പതിപ്പ് സംഭവിക്കുമ്പോൾ ജനിച്ചിട്ട് പോലുമില്ലാത്ത വൈഭവ് അങ്ങനെ ഐപിഎല്ലിന്റെ തന്നെ ചരിത്രമാണ് ഇന്നലെ എഴുതിയത്. രാജ്യാന്തര ട്വന്റി 20യില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരം, ഐപിഎല്ലില്‍ വേഗമേറിയ സെഞ്ചുറി സ്വന്തമാക്കുന്ന ഇന്ത്യൻ താരം, ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന താരം തുടങ്ങി റെക്കോർഡുകളാണ് കൗമാരക്കാരൻ സ്വന്തം പേരിലാക്കിയത്.ഇപ്പോഴിതാ വൈഭവ് സൂര്യവംശിയുടെ ഒരു പഴയ കാല ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. 2017-ല്‍ വെറും ആറു വയസുള്ളപ്പോള്‍ കുഞ്ഞു വൈഭവ് അന്നത്തെ റൈസിങ് പുണെ സൂപ്പര്‍ ജയന്റ്‌സിന്റെ കളികാണാനെത്തിയിരുന്നു. അന്ന് ടീം ഉടമയായിരുന്ന സഞ്ജീവ് ഗോയങ്കയാണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. അന്ന് സ്റ്റേഡിയത്തിലെത്തിയ കുഞ്ഞാണ് ഇന്ന് എട്ട് വര്ഷണങ്ങൾക്കിപ്പുറം ഐപിഎല്ലിന്റെ തന്നെ ചരിത്രം മാറ്റികുറിച്ചത്.