ഡി സി ബുക്സ് തെറ്റ് സമ്മതിച്ചു; തുടർ നിയമ നടപടികൾ ഇല്ല: ഇ പി ജയരാജൻ

1 min read
SHARE

ഡി സി ബുക്സ് തെറ്റ് സമ്മതിച്ചതായും അതിനാൽ തന്നെ ഡി സി ബുക്സിനെതിരെ തുടർ നിയമ നടപടികൾ ഇല്ലെന്ന് ഇ പി ജയരാജൻ വ്യക്തമാക്കി. ആരോടും പ്രതികാര മനോഭാവമില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു.

കെ പി സി സി അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള കോൺ​ഗ്രസിലെ തമ്മിലടിയെ പറ്റിയും ഇ പി ജയരാജൻ പ്രതികരിച്ചു. കോൺഗ്രസിൽ ഇനിയും പൊട്ടിത്തെറികൾ ഉണ്ടാവുമെന്നും കോൺഗ്രസ്സിൻ്റെ രാഷ്ട്രീയ നയം തെറ്റാണെന്നും ഇ പി ജയരാജൻ പറഞ്ഞു. കോൺ​ഗ്രസിന്റെ പ്രസിഡണ്ടിന്റിനെ നിയമിക്കുന്നത് സഭയായാൽ ഇനിയും പ്രശ്നങ്ങൾ ഉണ്ടാകുമെന്നും ഇ പി ജയരാജൻ പറഞ്ഞു.വേടൻ തിരുത്തി വേദിയിലെത്തിയത് നല്ല കാര്യമാണെന്നും ഇ പി ജയരാജൻ പറഞ്ഞു. വലിയ തോതിൽ ചെറുപ്പക്കാരെ സ്വാധീനിക്കുന്നയാളാണ് വേടനെന്നും തിരുത്തിയത് നല്ലകാര്യമാണെന്നും ഇ പി ജയരാജൻ പറഞ്ഞു.