May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 1, 2026

ആശുപത്രി ഹോസ്റ്റൽ മുറിയിലെ ശുചിമുറിയിൽ നഴ്സിംഗ് സ്റ്റാഫിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

SHARE

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആശുപത്രിയിലെ നഴ്സിം​ഗ് സ്റ്റാഫായ സാറ മോളെയാണ് മരിച്ച  നിലയിൽ കണ്ടെത്തിയത്. മിംസ് ആശുപത്രിയിലെ നഴ്സിംഗ് സ്റ്റാഫാണ് മരിച്ച സാറ മോൾ.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. സ്ഥലത്ത് നിന്നും കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.