എമിലിയാനോ മാര്‍ട്ടിനെസ് ആസ്റ്റണ്‍വില്ല വിടുന്നു?; ബാഴ്‌സ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബുകള്‍ക്ക് പുറമെ സൗദിയില്‍ നിന്നും ഓഫര്‍

1 min read
SHARE

ഖത്തര്‍ ലോക കപ്പോടെ അര്‍ജന്റീനയുടെ എക്കാലത്തെയും മികച്ച ഗോള്‍കീപ്പറായി മാറിയ എമിലിയാനോ മാര്‍ട്ടിനസ് തന്റെ നിലവിലെ ക്ലബ്ലായ ആസ്റ്റണ്‍ വില്ല വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. എഫ്‌സി ബാഴ്‌സലോണ, മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് എന്നീ യൂറോപ്പ്യന്‍ ക്ലബുകളിലേക്കാണ് താരം കൂടുമാറാനൊരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇതിന് പുറമെ സൗദി അറേബ്യയിലെ ഒരു ക്ലബ്ബില്‍ നിന്നും എമിക്ക് ഓഫര്‍ ലഭിച്ചിട്ടുണ്ട്. പ്രീമിയര്‍ ലീഗ് സീസണ്‍ അവസാനിക്കുന്നതോടെ എമിലിയാനോ മാര്‍ട്ടിനെസ് ആസ്റ്റണ്‍ വില്ല വിട്ടേക്കും. ലോകത്തെ പ്രമുഖ കായിക വാര്‍ത്തപോര്‍ട്ടലുകളില്‍ ചിലത് എമിലിയാനോയുടെ ട്രാന്‍സ്ഫര്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടുകഴിഞ്ഞു. അതേ സമയം സൗദി പ്രോ ലീഗ് കളിക്കുന്ന ക്ലബ്ബുകളിലേക്ക് താരം പോകില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലായി നടക്കാനിരിക്കുന്ന ലോക കപ്പിനായി ഫിറ്റ്‌നസ് നിലനിര്‍ത്തേണ്ടതിനാല്‍ യൂറോപ്പില്‍ നിന്നും വിഭിന്നമായ കാലാവസ്ഥയുള്ള സൗദി അറേബ്യയിലെ ക്ലബുകളിലേക്ക് താരം പോകില്ലെന്ന കാര്യം ഏറെക്കുറെ തീരുമാനമായിട്ടുണ്ട്.