പച്ചക്കറികൾ അധികമൊന്നും വേണ്ട, 2 മിനിറ്റിൽ ഉണ്ടാക്കാം ഈ ‘തട്ടിക്കൂട്ട്’ കറി
1 min read

ഉച്ചയ്ക്ക് ഊണ് തയ്യാറാക്കണമല്ലോ എന്നാലോചിച്ചു മടി പിടിച്ചിരിക്കുന്നവർക്കിതാ ഒരു കിടിലൻ കറിയുടെ റെസിപ്പി. ഉരുളക്കിഴങ്ങും തക്കാളിയും മാത്രം ഉണ്ടെങ്കിൽ തയ്യാറാക്കാം കിടിലൻ കറി വെറും രണ്ട് മിനുട്ടിൽ. എങ്ങനെ തയ്യാറാക്കും എന്ന് നോക്കാം.
ചേരുവകൾ
വെളിച്ചെണ്ണ- ആവശ്യത്തിന്
കടുക്- 1/4 ടീസ്പൂൺ
ഉരുളക്കിഴങ്ങ്- 4
തക്കാളി- 3
പച്ചമുളക്- 1
ഇഞ്ചി- 1
മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ
മുളകുപൊടി- ആവശ്യത്തിന്
പഞ്ചസാര- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
മല്ലിയില- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കുക. അതിലേയ്ക്ക് എണ്ണ ഒഴിക്കുക. കടുകും, വറ്റൽമുളകും, കറിവേപ്പിലയും ചേർത്തു വറുക്കാം. ഇതിലേയ്ക്ക് ചെറിയ കഷ്ണങ്ങളായി അരിഞ്ഞ ഉരുളക്കിഴങ്ങും ചേർത്തു വേവിക്കുക. ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കുറച്ച് വെള്ളം ഒഴിക്കാം.
അത് വെന്തതിനു ശേഷം തക്കാളി കഷ്ണങ്ങളാക്കി ചേർക്കാം. ഇതിലേയ്ക്ക് ഇഞ്ചിയും പച്ചമുളകും അരച്ചു ചേർക്കാം. തിളച്ച് വരുമ്പോൾ മഞ്ഞൾപ്പൊടി, മുളകുപൊടി, പഞ്ചസാര, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കാം. കുറുകി വരുമ്പോൾ മല്ലിയില കൂടി ചേർത്ത് അടുപ്പണയ്ക്കാം.
