September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 22, 2026

ഇനി അവൽ കൊണ്ട് എന്തുണ്ടാക്കും എന്ന് കൺഫ്യൂഷൻ അടിച്ചിരിക്കേണ്ട; ഉണ്ടാക്കാം ക്രിസ്പി കട്ലറ്റ്

SHARE

വൈകിട്ടത്തെ ചായയ്ക്ക് ഒക്കെ എന്തുണ്ടാക്കും എന്ന് ചിന്തിച്ചിരിക്കുന്നവരാണോ നിങ്ങൾ? അവൽ ആണ് കയ്യിലുള്ളതെങ്കിൽ പിന്നെ കൺഫ്യൂഷൻ കൂടുതലാകാൻ ചാൻസ് ഉണ്ട്. എന്നാൽ ഇനി അധികം ചിന്തിച്ചിരിക്കേണ്ട. അവൽ കൊണ്ടൊരു കിടിലൻ ക്രിസ്പി കട്ലറ്റ് ഉണ്ടാക്കിയെടുക്കാം. തയ്യാറാക്കുന്ന വിധം എങ്ങനെ എന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ

അവൽ – 1 cup
ഉരുളകിഴങ്ങ് – 1
ഉള്ളി – 1/2 cup
വെള്ളം – 1/2 cup
പച്ചമുളക് – 2
വെളുത്തുള്ളി
ഇഞ്ചി പേസ്റ്റ് – 1/2 tsp
ജീരകം – 1/4 tsp
മുളക് പൊടി – 1/2 tsp
മല്ലിപ്പൊടി – 1/2 tsp
കുരുമുളക് പൊടി – 1/4 tsp
മല്ലിയില
ഓയിൽ
ഉപ്പ്

 

തയ്യാറാക്കുന്ന വിധം

ഒരു കപ്പ് അവൽ എടുത്ത് അതിലേക്ക് 1/2 cup വെള്ളം ഒഴിച്ച് കുതിരാൻ വയ്ക്കുക. അതിനു ശേഷം ഉരുളക്കിഴങ്ങ് വേവിക്കുക. വേവിച്ചുടച്ച ഉരുളകിഴങ്ങും ബാക്കി ചേരുവകളും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഉരുളകളാക്കി കട് ലറ്റ്ഷെയ്പ്പിൽ ആക്കി , പാൻ ചൂടാക്കി അല്പം എണ്ണ ഒഴിച്ച് മൊരിച്ചടുക്കുക. ഡീപ്പ് ഫ്രൈ ചെയ്യണ്ട. അടച്ചു വെച്ച് രണ്ടു ഭാഗവും നല്ലോണം മൊരിയുന്നതു വരെ ചെയ്താൽ ക്രിസ്പി കട്ലറ്റ് റെഡി.