കോട്ടയം: പുതുപ്പള്ളിയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ് ഇന്ന് നാമനിർദ്ദേശ പത്രിക നൽകും. കോട്ടയം കളക്ടറേറ്റിൽ വരണാധികാരിയായ ആർഡിഒ മുൻപാകെ രാവിലെ 11 മണിക്കാണ് ജെയ്ക്ക് പത്രിക സമർപ്പിക്കുക. ഇടത് കൺവീനർ ഇ.പി.ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കൾ ജെയ്ക്കിനെ അനുഗമിക്കും.