August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 30, 2026

നമ്മുടെ കുടുംബങ്ങളാകണം നമുക്ക് ലഹരി’ 

SHARE

 

പയ്യാവൂർ: ലഹരി ഒന്നിനും ഒരു പരിഹാരമാർഗമല്ലെന്നും നമ്മുടെ കുടുംബങ്ങളും അവിടെയുള്ള സ്നേഹ ബന്ധങ്ങളുമാണ് നാം ലഹരിയാക്കി മാറ്റേണ്ടതെന്നും തലശേരി അതിരൂപത ഫാമിലി അപ്പാേസ്തൊലേറ്റ് ഡയറക്ടർ ഫാ.ജോബി കോവാട്ട്. ലോക ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി തലശേരി അതിരൂപത അമല പ്രോലൈഫിൻ്റെ ആഭിമുഖ്യത്തിൽ വിളക്കന്നൂർ ക്രിസ്തുരാജ പള്ളി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അമല പ്രോലൈഫ് അതിരൂപത പ്രസിഡൻ്റ് ലോറൻസ് കടിക്കാട്ട് അധ്യക്ഷത വഹിച്ചു.                അതിരൂപത സെക്രട്ടറി ഷീബ തെക്കേടത്ത്, സണ്ണി ആശാരിപ്പറമ്പിൽ, ഡിംപിൾ ജോസ് കൂട്ടുങ്കൽ, ഷൈനി കണ്ടത്തിൽ, ലിൻസി കുന്നുംപുറത്ത്, ടോമി ഓലിയ്ക്കൽ, ജോമോൻ കരികണ്ടത്തിൽ, സെലസ്റ്റിൻ വടക്കേൽ എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ പങ്കെടുത്ത എല്ലാവരും ലഹരിവിരുദ്ധ പ്രതിജ്ഞയും ചൊല്ലി.

റിപ്പോര്ട്ട് : തോമസ് അയ്യങ്കനാൽ