സംഘർഷത്തിൽ നിന്ന് പിന്മാറണം; ഇറാന് നേരെയുള്ള അമേരിക്കയുടെ ആക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ച് യു എൻ

1 min read
SHARE

ഇറാനെതിരെ അമേരിക്ക നടത്തുന്ന ആക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ച് യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടറെസ്. സംഘർഷത്തിൽ നിന്ന് പിന്മാറണം. സമാധാനം ഉപേക്ഷിക്കാൻ നമുക്ക് കഴിയില്ലെന്നും ഒരിക്കലും സമാധാനം വെടിഞ്ഞു കൊണ്ടുള്ള നടപടികളിലേക്ക് കടക്കരുതെന്നും ഗുട്ടറെസ് പറഞ്ഞു.

സുരക്ഷാ കൗൺസിലും എല്ലാ യുഎൻ അംഗരാജ്യങ്ങളും യുക്തിസഹമായും സംയമനത്തോടെയും പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിൽ അമേരിക്ക നടത്തിയ ആക്രമണം അബദ്ധമെന്ന വ്യാജേനയെന്ന് യുഎന്നിലെ ഇറാൻ അംബാസിഡർ ഐക്യരാഷ്ട്ര സഭയിൽ പ്രതികരിച്ചു.അതേസമയം റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചി റഷ്യയിലെത്തി. അമേരിക്ക നയതന്ത്രത്തെ വഞ്ചിച്ചുവെന്നും ഇസ്രയേലിനൊപ്പം ചേർന്ന് നടത്തിയ ആക്രമണത്തിൽ വൻ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും അബ്ബാസ് അരാഗ്ച്ചി പറഞ്ഞു. ഇറാൻ ഇസ്രയേൽ സംഘർഷം തുടങ്ങി പത്താം നാൾ ആണ് അമേരിക്ക നേരിട്ട് ആക്രമണം നടത്തിയത്.