ബസുകളിലെ ഓഡിയോ, വീഡിയോ സംവിധാനം രണ്ട് ദിവസത്തിനകം അഴിച്ചു മാറ്റണം
1 min read

കണ്ണൂർ: ജില്ലയിലെ ബസുകളിലുള്ള ഓഡിയോ, വീഡിയോ സംവിധാനങ്ങൾ, അമിത ശബ്ദമുണ്ടാക്കുന്ന ഹോണുകൾ എന്നിവ രണ്ട് ദിവസത്തിന് ഉള്ളില്‍ പൂര്‍ണമായി അഴിച്ചു മാറ്റണമെന്ന് കണ്ണൂര്‍ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ അറിയിച്ചു.
പരിശോധനയിലോ പരാതിയിലോ ഇത്തരത്തിലുള്ള നിയമ ലംഘനം കണ്ടെത്തിയാല്‍ വാഹനത്തിൻ്റെ പെര്‍മിറ്റ് ഫിറ്റ്നസ് റദ്ദാക്കും. കൂടാതെ 10,000 രൂപ വരെ പിഴയും ഈടാക്കും.
ഡ്രൈവര്‍ക്കെതിരെ നടപടികള്‍ എടുക്കുമെന്നും ആര്‍ടിഒ അറിയിച്ചു. ബസിൻ്റെ ഡോര്‍ തുറന്ന് വച്ച് സര്‍വീസ് നടത്തുന്നതും എന്ജിന് ബോണറ്റിന്റെ മുകളില്‍ യാത്രക്കാരെ ഇരുത്തി സര്‍വീസ് നടത്തുന്നതും നിയമ വിരുദ്ധമാണ്.
ഇതിനെതിരെ വ്യപകമായ പരാതികള്‍ വരുന്നുണ്ട്. സീറ്റിന്റെ അടിയില്‍ വലിയ സ്പീക്കര്‍ ബോക്സ് പിടിപ്പിക്കുന്നത് യാത്രക്കാര്‍ക്ക് കാല് നീട്ടി വച്ച് യാത്ര ചെയ്യുന്നതിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നുള്ള പരാതിയും വ്യാപകമാണ് എന്നും ആര്‍ടിഒ അറിയിച്ചു.

