കീം 2025 പരീക്ഷാ ഫലം പ്രഖ്യാപിച്ചു: എൻജിനീയറിങ്ങിൽ ഒന്നാം റാങ്ക് ജോൺ ഷിനോജിന്; ഫാർമസി പരീക്ഷയിൽ അനഘ അനിൽ ഒന്നാമത്
1 min read

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കീം 2025 പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മന്ത്രി ആർ ബിന്ദുവാണ് ഫലപ്രഖ്യാപനം നടത്തിയത്. എല്ലാവർക്കും നീതി ഉറപ്പാക്കിയുള്ള ഫല പ്രഖ്യാപനമെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതിയ 86549 വിദ്യാർഥികളിൽ 76230 പേർ യോഗ്യത നേടി. ഫാർമസി എന്‍ട്രന്‍സ് വിഭാഗത്തില്‍ 33,425 പേർ പരീക്ഷ എഴുതി. 27,841പേര് റാങ്ക് ലിസ്റ്റിലുണ്ട്.
എന്‍ജിനീയറിങ് പ്രവേശന പരീക്ഷയിൽ എറണാകുളം മൂവാറ്റുപുഴ സ്വദേശി ജോൺ ഷിനോജിനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് എറണാകുളം ചെറായി സ്വദേശി ഹരികൃഷ്ണൻ ബൈജുവും മൂന്നാം റാങ്ക് കോഴിക്കോട് കാക്കൂർ സ്വദേശി അക്ഷയ് ബിജുവും സ്വന്തമാക്കി. എൻജിനീയറിങ്ങിൽ ആദ്യ 100 റാങ്കിൽ 43 പേരും സ്റ്റേറ്റ് സിലബസിൽ പഠിച്ചവരാണ്. ഫാർമസി പരീക്ഷയിൽ ആലപ്പുഴ സ്വദേശി അനഘ അനിലിനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് കോട്ടയം സ്വദേശി ഋഷികേശിനാണ്. എൻജിനീയറിങ്ങിൽ ഒന്നും രണ്ടും റാങ്ക് നേടിയവരെ മന്ത്രി നേരിട്ടുവിളിച്ച് അഭിനന്ദിച്ചു. ഈ മാസം ആഗസ്റ്റ് 14 നുള്ളിൽ ബി ടെക് പ്രവേശന നടപടികൾ പൂർത്തികരിക്കാൻ ആണ് നിർദേശം.
