ഓണത്തിന് ഒരുകൊട്ടപ്പൂവ് ‘ പുഷ്പക്കൃഷി തുടങ്ങി
1 min read

പയ്യാവൂർ: ഏരുവേശി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ മാർഗനിർദേശപ്രകാരം ജനകീയാസൂത്രണം-2025 ൻ്റെ ഭാഗമായി ‘ഓണത്തിന് ഒരുകൊട്ടപ്പൂവ് ‘ പദ്ധതിയിൽ ഉൾപ്പെടുത്തി അനുഗ്രഹ ജെഎൽജിയുടെ ആഭിമുഖ്യത്തിൽ ചെമ്പേരിയിൽ പുഷ്പക്കൃഷി ആരംഭിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മധു തൊട്ടിയിൽ നടീൽ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മോഹനൻ മൂത്തേടൻ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർമാരായ ഏബ്രഹാം കാവനാടിയിൽ, അനില ജെയിൻ, അസിസ്റ്റൻ്റ് കൃഷി ഓഫീസർ കെ.വി.അശോക് കുമാർ, ജോസഫ് കൊട്ടുകാപ്പള്ളിൽ എന്നിവർ പ്രസംഗിച്ചു.
കുടുംബശ്രീ അക്കൗണ്ടൻ്റ് മിനി, സവിത മോഹൻ, ഉഷ, സീമ, ലത ബാലുശേരി, ഗീത പ്രകാശൻ, മറ്റ് കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
അനുഗ്രഹ ജെഎൽജിയുടെ പ്രവർത്തകരായ രഞ്ജു, സെലിൻ, കാർത്തിക എന്നിവരാണ് പുഷ്പക്കൃഷിക്ക് നേതൃത്വം നൽകുന്നത്. ചെമ്പേരി ബസ് സ്റ്റാൻഡിന് സമീപത്തെ പരിസരത്തെ തുറസായ സ്ഥലത്ത് ലഭ്യമായ അരയേക്കർ സ്ഥലത്താണ് ചെണ്ടുമല്ലി, വാടാർ മല്ലി എന്നീയിനങ്ങളിൽപ്പെട്ട ആയിരം ഹൈബ്രിഡ് പൂച്ചെടികൾ കൃഷി ചെയ്തിതിട്ടുള്ളത്. ഈ വർഷം പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിലായി പത്ത് ജെഎൽജികളാണ് ‘ഓണത്തിന് ഒരു കൊട്ടപ്പൂവ് ‘ പദ്ധതി പ്രകാരം പുഷ്പക്കൃഷി നടത്തുന്നത്.
റിപ്പോർട്ട് :തോമസ് അയ്യങ്കനാൽ
