കോളിയാടി സ്വദേശിയായ യുവാവ് ഇസ്രയേലിൽ ജീവനൊടുക്കി. പരിചാരകയെ കൊന്ന് ആത്മഹത്യ ചെയ്തു എന്ന് പ്രാഥമിക വിവരം
1 min read

കോളിയാടി സ്വദേശിയായ യുവാവ് ഇസ്രയേലിൽ ജീവനൊടുക്കി. പരിചാരകയെ കൊന്ന് ആത്മഹത്യ ചെയ്തു എന്ന് പ്രാഥമിക വിവരംഇസ്രയേൽ ജെറുസലേമിൽ മേവസരാത്ത് സീയോൻ എന്ന സ്ഥലത്ത് ആണ് അതിൽ ദാരുണമായ സംഭവം നടന്നത്. വയനാട് സുൽത്താൻബത്തേരി കോളിയാടി സ്വദേശി ജിനേഷ് പി സുകുമാരൻ (38) എന്ന യുവാവാണ് ഏകദേശം 80 ഓളം വയസ്സുള്ള സ്ത്രീയെ കുത്തിക്കൊന്നതായി കരുതുന്നത്.ഇയാൾ കെയർ ഗീവർ ആയി ജോലി ചെയ്യുന്ന വീട്ടിലെ വയോധികയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ദേഹം മുഴുവൻ കുത്തേറ്റ് മരിച്ച നിലയിൽ സ്ത്രീയെ കണ്ടെത്തുകയായിരുന്നു.സമീപത്തെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ ജിനേഷിനെയും കണ്ടെത്തി.വയോധികയെ കൊന്നശേഷം യുവാവ് ആത്മഹത്യ ചെയ്തതാണെന്നാണ് ഇസ്രയേൽ പോലീസിന്റെ പ്രാഥമിക നിഗമനം.
