June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 24, 2026

*കല്യാശ്ശേരി മണ്ഡലം ഔഷധ ഗ്രാമം മൂന്നാം ഘട്ടത്തിന് തുടക്കം

SHARE

 

 

കല്ല്യാശ്ശേരി നിയോജക മണ്ഡലം ഔഷധ ഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള മൂന്നാംഘട്ട കുറുന്തോട്ടി കൃഷിയുടെ നടീൽ ഉദ്ഘാടനം കുഞ്ഞിമംഗലം താമരം കുളങ്ങര കൈതപ്രത്ത് തറവാട് ക്ഷേത്രത്തിന് സമീപം

എം വിജിൻ എം എൽ എ നിർവഹിച്ചു കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡന്റ് എ പ്രാർത്ഥന അധ്യക്ഷത വഹിച്ചു കല്യാശ്ശേരി ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ സതീഷ് കുമാർ പദ്ധതി വിശദീകരിച്ചു മേലേടത്ത് രഘൂത്തമൻ പാട്ടത്തിന്റെടുത്ത 75 സെന്റ് സ്ഥലത്താണ് കൃഷി ഒരുക്കുന്നത്.

കല്യാശ്ശേരി മണ്ഡലം ഔഷധ ഗ്രാമം2023 മെയ് മാസത്തിൽ മണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകളിലായി തുടക്കത്തിൽ 25 ഏക്കറിലാണ് കുറുന്തോട്ടി കൃഷി ആരംഭിച്ചത് രണ്ടാംഘട്ടത്തിൽ 100 ഏക്കറിൽ നൂറ് മേനി വിളവാണ് ലഭിച്ചത്.  100 ഏക്കറിൽ നിന്നും 18.5 ടൺ കുറുന്തോട്ടിയും, 30.5 കി ലോ വിത്തും കഴിഞ്ഞ വർഷം സംഭരിക്കുകയുണ്ടായി. ഇതിലൂടെ സംസ്ഥാനത്ത് ലഭിച്ച കൂടിയ വിളവെടുപ്പാണ് മണ്ഡലം കൈവരിച്ചത്.ആദ്യഘട്ടത്തിൽ ഏഴോം , കണ്ണപുരം കടന്നപ്പള്ളി – പാണപ്പുഴ, എന്നീ മൂന്ന് പഞ്ചായത്തുകളിൽ 25 ഏക്കറിലാണ് കൃഷി  ആരംഭിച്ചത്. രണ്ടര ഏക്കറിൽ പ്രത്യേകം തയ്യറാക്കിയ സ്ഥലത്ത് വിത്തിട്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. 2023 ൽ ഡിസംബറിൽ ആദ്യ ഘട്ട വിളവെടുപ്പും നടത്തി.രണ്ടാംഘട്ട പദ്ധതി യിൽ 100 ഏക്കറിൽ തുടങ്ങിയ പദ്ധതിക്ക് സംസ്ഥാന സർക്കാർ 32.50 ലക്ഷം രൂപയാണ് അനുവദിച്ചത്. 2024 ജൂലായ് 24 ന് മാടായിപ്പാറ തവരതടത്ത് ആരംഭിക്കുകയും 2025 ജനുവരി 6 ന് എഴോം പറമ്മലിൽ വിളവെടുപ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. . അതോടൊപ്പം എരമം-കുറ്റൂർ പഞ്ചായത്തിലും കല്യാശേരി മണ്ഡലം ഔഷധ ഗ്രാമം പദ്ധതിയുമായി യോജിച്ച് കൃഷി ആരംഭിച്ചു.  ആദ്യഘട്ടത്തിൽ 34 കർഷകരുംരണ്ടാംഘട്ടത്തിൽ 97 കർഷകരുമാണ് കുറുന്തോട്ടി കൃഷിയുടെ ഭാഗമായത്. പഞ്ചായത്തടിസ്ഥാനത്തിൽ കർഷകരുടെ ഗ്രൂപ്പുകൾ രൂപീകരിച്ച് കർഷകർക്ക് പരിശീലനവും നൽകി.

നിലം ഒരുക്കലിനും മറ്റുമായി തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനമാണ് പ്രയോജനപ്പെത്തിയത്കർഷകർക്ക് വിപണനത്തിലുള്ള സഹായവും ഉറപ്പുവരുത്തുന്നതോടൊപ്പം

വിളവെടുത്ത കുറുന്തോട്ടിയും, വിത്തും സംസ്ഥാന പൊതുമേഖല സ്ഥാപനമായ തൃശൂരിലെ മറ്റത്തൂർ ലേബർ കോൺട്രാക്ട് സൊസൈറ്റി വഴി ഔഷധിയാണ് ശേഖരിക്കുന്നത്. ഇതിലൂടെ കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നതിനും നിരവധി പേർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനും ഈ പദ്ധതിയിലൂടെ സാധിച്ചു. അതോടൊപ്പംകേരളത്തിലെമികച്ച ജൈവ കാർഷിക നിയോജക മണ്ഡലത്തിനുള്ള സംസ്ഥാനപുരസ്ക്കാരം ഔഷധ ഗ്രാമം പദ്ധതിയുടെ ഭാഗമായി കല്യാശേരി മണ്ഡലത്തിന് ലഭിച്ചിരുന്നു.സംസ്ഥാന കൃഷി വകുപ്പ്, മെഡിസിനൽ പ്ലാൻ്റ് ബോർഡ്, ഔഷധി, തദ്ദേശ സ്വയംഭരണ വകുപ്പ്, മറ്റത്തൂർ ലേബർ കോൺട്രാക്ട് സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെയാണ് കല്യാശ്ശേരി മണ്ഡലത്തിൽ ഔഷധ ഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്.ചടങ്ങിൽ

കുഞ്ഞിമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ശശീന്ദ്രൻ, പഞ്ചായത്ത്സ്ഥിരം സമിതി അധ്യക്ഷൻ മാരായ  കെ ജിഷ ബേബി,

കരുണാകരൻ മാസ്റ്റർ,പഞ്ചായത്ത് അംഗം ടി കല്യാണി, വി ടി അമ്പു, കെ സുരേഷ് ബാബു, വി കെ കരുണാകരൻ എന്നിവർ സംസാരിച്ചു കുഞ്ഞിമംഗലം കൃഷി ഓഫീസർ അമിത സിസ്സിൽ സ്വാഗതവും കൃഷി അസിസ്റ്റന്റ് ടി വി ബിന്ദു നന്ദിയും പറഞ്ഞു.