October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 8, 2026

മാധ്യമപ്രവർത്തകൻ കെ. എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; വിചാരണ ആഗസ്റ്റ് ഒന്നിന് ആരംഭിക്കും

SHARE

മാധ്യമപ്രവർത്തകൻ കെ. എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ ആഗസ്റ്റ് ഒന്നിന് ആരംഭിക്കും. നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ആഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന സാക്ഷി വിസ്താരം സെപ്റ്റംബർ പത്തിന് അവസാനിക്കും.

ഒരു മാസം നീണ്ട് നില്‍ക്കുന്ന സാക്ഷി വിസ്താരത്തില്‍ പ്രോസിക്യൂഷന്‍ 100 സാക്ഷികളുടെ പട്ടികയാണ് നല്‍കിയിട്ടുളളത്. 37 ദിവസത്തിനകം കോടതി 100 സാക്ഷികളെയും വിസ്തരിക്കും. സപ്ലൈകോ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീറാം വെങ്കിട്ടരാമനാണ് കേസിലെ ഏക പ്രതി. പോലീസ് ഹാജരാക്കിയ കുറ്റപത്രം കോടതി വായിച്ച് കേള്‍പ്പിച്ചപ്പോള്‍ ശ്രീറാം കുറ്റം നിഷേധിച്ചിരുന്നു.