October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 6, 2026

ലിപ്സ്റ്റിക് ഉപയോ​ഗിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

SHARE

സൗന്ദര്യത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്നവരാണ് നമ്മളിൽ ഏറെയും. മേക്കപ്പ് ഒന്നുമില്ലെങ്കിലും ലേശം ലിപ്സ്റ്റിക് ഇട്ടാൽ അത് തരുന്ന കോൺഫിഡൻസ് ചെറുതല്ലെന്നാണ് പലരുടെയും വാദം. വിലയിൽ മാത്രമല്ല ലിപ്സ്റ്റിക് തിര‍ഞ്ഞെടുക്കുമ്പോൾ മനസിൽ വയ്ക്കേണ്ടുന്ന ചില കാര്യങ്ങളുണ്ട്.

മിക്ക ലിപ്സ്റ്റിക്കുകളിലും ചെറിയ അളവിൽ ആണെങ്കിൽ പോലും ഈയം ചേർക്കാറുണ്ട്. ഈ ലോഹം ആരോ​ഗ്യത്തിന് വളരെ ഹാനികരമാണ്. ലിപ്സ്റ്റിക്കിൽ അടങ്ങിയിരിക്കുന്ന പാരാബെനുകൾ ഹോർമോൺ വൃതിയാനങ്ങൾക്ക് കാരണമായേക്കാം. അമിതമായി മണം നൽകുന്ന കെമിക്കലുകൾ ചുണ്ട് കറുക്കാനും അലർജിയ്ക്കും കാരണമാവും.

ലിപ്സ്റ്റിക്കുകളിൽ സുരക്ഷിതമായത് എങ്ങനെ തിരഞ്ഞെടുക്കുമെന്ന് അറിയാമോ ? ഷിയ ബട്ടർ, ജൊജോബ ഓയിൽ എന്നിങ്ങനെയുള്ള പ്രകൃതിദത്ത ചേരുവകൾ അടങ്ങിയ ലിപ്സ്റ്റിക്കുകൾ തിരഞ്ഞെടുക്കാൻ എപ്പോഴും ശ്രദ്ധിക്കില്ല. ലീഡ് ഫ്രീ എന്നും, നോൺ ടോക്സിക്ക് എന്നും രേഖപ്പെടുത്തിയിട്ടുള്ള ലിപ്സ്റ്റിക്കുകൾ തിരഞ്ഞെടുക്കാൻ എപ്പോഴും ശ്രദ്ധിക്കുക. കാലാവധി കഴിഞ്ഞ ലിപ്സ്റ്റിക്കുകൾ ഒരിക്കലും ഉപയോ​ഗിക്കരുത്. ഇത് ബാക്ടിരീയൽ ഇൻഫക്ഷന് കാരണമാവും.

പുതിയ ലിപ്സ്റ്റിക്ക് തിരഞ്ഞെടുക്കുന്നതിന് മുമ്പ് കൈയിൽ പുരട്ടി അലർജി ഇല്ലെന്ന് ഉറപ്പുവരുത്തുക. ലിപ്സ്റ്റിക് ഇടുന്നതിന് മുമ്പ് ഒരു നല്ല ലിപ് ബാം പുരട്ടുന്നത് ലിപ്സ്റ്റിക് നേരിട്ട് ചർമ്മത്തിൽ തട്ടുന്നത് കുറയ്ക്കും. ഉറങ്ങുന്നതിന് ലിപ്സ്റ്റിക് നിർബന്ധമായും നീക്കം ചെയ്യുക. സുഹൃത്തുക്കളുമായി ലിപ്സ്റ്റിക് പങ്കുവയ്ക്കുന്നത് അണുബാധയ്ക്ക് കാരണമാവും.