November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 12, 2026

മലപ്പുറം തിരൂരിൽ ആൺസുഹൃത്തിനെ വധിക്കാൻ ക്വട്ടേഷൻ; യുവതികളടക്കം അഞ്ചുപേർ പിടിയിൽ

SHARE

മലപ്പുറം: മലപ്പുറം തിരൂരിൽ ആൺ സുഹൃത്തിനെ വധിക്കാൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ മൂന്ന് യുവതികളടക്കം അഞ്ചുപേർ അറസ്റ്റിൽ. പ്രതികൾ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിക്കുകയായിരുന്നു. ആൺസുഹൃത്തിനെ ഒഴിവാക്കാൻ യുവതി ക്വട്ടേഷൻ നൽകിയെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. പട്ടാമ്പി സ്വദേശിയായ യുവതിയാണ് തൻ്റെ സുഹൃത്തുക്കൾക്ക് ക്വട്ടേഷൻ നൽകിയത്. യുവാവിനെ ബൈക്കിൽ കൂട്ടിക്കൊണ്ടുപോവുകയും, പിന്നീട് കാറിലേക്ക് മാറ്റി മർദിക്കുകയുമായിരുന്നു. തുടർന്ന് തിരൂർ താഴെപാലം പുഴയോരത്ത് പ്രതികൾ ഉപേക്ഷിക്കുകയായിരുന്നു. പ്രതികൾ ഇരയുടെ മൊബൈൽ ഫോണും കവർന്നിട്ടുണ്ട്. പട്ടാമ്പി സ്വദേശികളായ പനങ്ങാട് തോന്നിയിൽ സഫാന, പുതുക്കാകുളങ്ങര വീട്ടിൽ നാദിയ, റബീബ, ഇർഷാദ്, അസ്റുദ്ദീൻ എന്നിവരെയാണ് തിരൂർ പൊലീസ് പിടികൂടിയത്. പ്രതികളിൽ രണ്ടുപേർ മുമ്പ് നിരവധി ലഹരി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.