November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 6, 2026

വൈദ്യുതി കരാർ: മുഖ്യമന്ത്രി പ്രഖ്യാപിച്ച സ്വകാര്യ കമ്പനി GNA യ്ക്ക് എതിരെ ഗുരുതര ആക്ഷേപം.

SHARE

കെഎസ്ഇബിയേയും വൈദ്യുതി വകുപ്പിനെയും തള്ളി വൈദ്യുതി വാങ്ങുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ച സ്വകാര്യ കമ്പനി ജിഎൻഎയ്ക്ക് എതിരെ ഗുരുതര ആക്ഷേപം. മാർക്കറ്റിൽ വിവരങ്ങൾ ചോർത്തിയതിന് ജിഎൻഎയ്ക്ക് മുമ്പ് സെബി പിഴ ചുമത്തിയതിന്റെ രേഖകൾ പുറത്തുവന്നു. അനധികൃത ഇടപാട് നടത്തിയെന്ന് ജിഎൻഎയ്ക്ക് എതിരെ SEBI ക്ക്‌ പരാതിയും ലഭിച്ചിരുന്നു. ഇ-ടെൻഡർ പോലുമില്ലാതെ വൈദ്യുതി വാങ്ങാൻ സർക്കാർ നടത്തിയ നീക്കങ്ങളിൽ ദുരൂഹതയെന്നാണ് പ്രതിപക്ഷ ആരോപണം.

വിപണിയിൽ വൻ തിരിമറികൾക്ക് കേന്ദ്ര റെഗുലേറ്ററി കമ്മീഷൻ്റെ പിഴയും വിലക്കും വാങ്ങിയ കമ്പനിയാണ് ജിഎൻഎ. ഇന്ത്യൻ എനർജി എക്സ്ചേഞ്ച് ലിമിറ്റഡ് ഇടപാടിൽ ഇവർ വൻ ക്രമക്കേട് നടത്തിയതായി സെബി നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.വിപണിയിലെ മാർക്കറ്റ് കപ്ലിംഗ് സംബന്ധിച്ച അതീവ രഹസ്യ സ്വഭാവമുള്ള ഔദ്യോഗിക വിവരങ്ങൾ ജിഎൻഎ 2025-ൽ ചോർത്തി.ഇതിലൂടെ വൻ ലാഭം കൊയ്യുകയും ചെയ്തു.തുടർന്ന് ലഭിച്ച ഗുരുതരമായ പരാതികളുടെ അടിസ്ഥാനത്തിൽ സെബി ഈ അനധികൃത ഇടപാടിന് പൂട്ടിട്ടു.

ഇതിന് പുറമെ കേന്ദ്ര റെഗുലേറ്ററി കമ്മീഷന്റെ വകയായുള്ള പ്രത്യേക അന്വേഷണവും കമ്പനി നേരിട്ടു. ഇങ്ങനെ ദുരൂഹതകൾ നിലനിൽക്കവയാണ് വൈദ്യുതി വാങ്ങലിൽ മുഖ്യമന്ത്രിയുടെ പരസ്യ പ്രഖ്യാപനം നടത്തിയത്. മുഖ്യമന്ത്രിയുടെ നിലപാട് വിരൽ ചൂണ്ടുന്നത് വലിയ അഴിമതിയിലേക്കെന്ന് സിപിഐഎം. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഏത് വൈദ്യുതി വാങ്ങൽ കരാറുകൾക്കും രാജ്യത്ത് ഇ-ടെൻഡറിംഗ് നിർബന്ധമാണ്. എന്നാൽ അതൊന്നും പാലിക്കാതെ ജിഎൻഎ എന്ന സ്വകാര്യ കമ്പനിയുമായി സർക്കാർ കൈകോർത്തതിലും സംശയങ്ങൾ ഉയരുന്നു.