സസ്‌പെന്‍ഷന്‍ പിന്‍വലിക്കണം, പാളയം പ്രദീപനായി നീക്കങ്ങള്‍ സജീവമാക്കി രമ്യ ഹരിദാസ്; എതിര്‍ത്ത് ചിറയിന്‍കീഴിലെ നേതാക്കള്‍.

പാളയം പ്രദീപിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ സജീവമാക്കി രമ്യ ഹരിദാസ് എംഎല്‍എ. പ്രദീപിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചാല്‍ കേസ് പിന്‍വലിക്കാം എന്ന് രമ്യ കെപിസിസിയെ അറിയിച്ചു.
എന്നാൽ പാളയം പ്രദീപിനെ മണ്ഡലത്തിലേക്ക് വേണ്ട എന്ന നിലപാടിലാണ് ചിറയിൻകീഴിലെ നേതാക്കൾ. ചിറയിൻകീഴ് കയ്യാങ്കളിയിൽ പാളയം പ്രദീപിനെയും സജാദിനെയും ആറുമാസത്തേക്ക് പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു. കെപിസിസി അന്വേഷണ സമിതി റിപ്പോർട്ടിന്മേലാണ് നടപടി.
പൊതുജനമധ്യത്തിൽ കോൺഗ്രസ് പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന വിധത്തിൽ ഗുരുതരമായ അച്ചടക്കലംഘനം നടത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സസ്‌പെൻൻ്റ് ചെയ്തതായി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ അറിയിച്ചു.

