പൊലീസ് ഗുണ്ടായിസം! അടൂരിൽ ആളുമാറി മർദിച്ച് കസ്റ്റഡിയിലെടുത്ത യുവാവിനെ നിരപരാധിയെന്ന് കണ്ട് പൊലീസ് വിട്ടയച്ചു

നിരപരാധിയായ യുവാവിനെ യൂണിഫോം ധരിക്കാതെയെത്തിയ പൊലീസ് വീട്ടിൽ കയറി വിലങ്ങുവെച്ച ശേഷം മർദിച്ച സംഭവത്തിൽ ട്വിസ്റ്റ്. ക്രൂരമായി മർദിച്ച ശേഷം കസ്റ്റഡിയിലെടുത്ത യുവാവിനെ നിരപരാധിയെന്ന് കണ്ട് പൊലീസ് വിട്ടയച്ചു.
ജനുവിൻ വ്യക്തിയായതുകൊണ്ടാണ് വിടുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ യുവാവിനോട് പറയുന്നത് ദൃശ്യങ്ങളിൽ കേൾക്കാം. എറണാകുളത്തു നിന്നുള്ള പൊലീസ് സംഘമാണ് യുവാവിനെ വിട്ടയക്കുന്നത്. അടൂർ പൊലീസ് മർദിച്ചു കസ്റ്റഡിയിൽ എടുത്ത യുവാവിനെയാണ് എറണാകുളം പൊലീസ് വിട്ടയച്ചത്.
ഇന്നലെ ആയിരുന്നു അടൂർ പൊലീസിൻ്റെ ഗുണ്ടായിസം. എറണാകുളത്തെ ലഹരി കേസിലെ ഒരു പ്രതിക്ക് പകരമാണ് ഡിവൈഎഫ്ഐ പ്രവർത്തകൻ കൂടിയായി യുവാവിനെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിൽ എടുക്കാൻ എത്തിയ അടൂർ പൊലീസ് മാതാവിനെയും ഉപദ്രവിച്ചു എന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

