സംഘാടക സമിതി രൂപികരണ യോഗംനടന്നു

തദ്ദേശിയമായി നടത്തിയ പദ്ധതി പ്രവർത്തനങ്ങളെയും സംസ്ഥാന സർക്കാ റിൻ്റെ വികസന പ്രവർത്തനങ്ങളും വിലയിരുത്തുന്നതിനും പുതിയ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനുമായി തദ്ദേശിയമായി നടത്തുന്ന വികസന സദസ്സ് ഇരിട്ടി നഗരസഭയിൽ ഒക്ടോബർ 18ന് ഇരിട്ടി ഫാൽക്കൻ പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നതിന് തിരുമാനിച്ചു. സദസ്സ് വിജയിപ്പിക്കുന്നതിനുള്ള സംഘാടക സമിതി രൂപികരണ യോഗം
പുന്നാട് നഗരസഭ ഹാളിൽ നഗരസഭ ചെയർപേഴ്സൺ ശ്രീമതി കെ.ശ്രിലത ഉത്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.പി.ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ സെക്രട്ടറി ഇൻ ചാർജ് നിഷ പി.വി.സക്കിർ ഹുസൈൻ കെ.വി, മുസ്തഫ ഹാജി, കെ.ആർ അശോകൻ മാസ്റ്റർ ,മനോഹരൻ കൈതപ്രം ,മുൻസിപ്പൽ എഞ്ചിനിയർ രമേശ് കുമാർ, ഹെൽത്ത് സൂപ്പർവൈസർ രാജീവൻ കെ.വി കെ .ടി. ടോമി എന്നിവർ സംസാരിച്ചു. നഗരസഭ ചെയർപേഴ്ൺ കെ ശ്രീലത ചെയർമാനായും, നഗരസഭ സെക്രട്ടറി ജനറൽ സെക്രട്ടറിയുമായി 251 അംഗ സ്വാഗത സംഘ കമ്മിറ്റി രൂപികരിച്ചു.


