September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 28, 2026

കാസർഗോഡ് ജനറൽ ആശുപത്രിക്കുള്ളിൽ ഏറ്റുമുട്ടി ഗുണ്ടാ സംഘങ്ങൾ; എട്ട് പേർ അറസ്റ്റിൽ

SHARE

കാസർഗോഡ് ജനറൽ ആശുപത്രിയിൽ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടി. അത്യാഹിത വിഭാഗം, ഒ പി കൗണ്ടർ എന്നിവിടങ്ങളിലാണ് ചികിത്സക്കെത്തിയ ഗുണ്ടകൾ തമ്മിലടിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ചെമ്മനാട്, കീഴൂർ സംഘങ്ങളാണ് ഏറ്റുമുട്ടിയത്. നാട്ടിലുണ്ടായ സംഘർഷത്തിൽ പരുക്കേറ്റാണ് ഇരു സംഘങ്ങളും ആശുപത്രിയിൽ എത്തിയത്.

എന്നാൽ, ആശുപത്രിയിലും ഇവർ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തെ തുടർന്ന് 30 മിനിറ്റ് സമയം അത്യാഹിത വിഭാഗം, ഒ പി പ്രവർത്തനം തടസപ്പെട്ടെന്ന് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ മുഹമ്മദ് നിസാർ അറിയിച്ചു. സംഭവത്തിൽ എട്ട് പേരെ കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു.