November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 13, 2026

ലോറന്‍സ് ബിഷ്‌ണോയ് സംഘവുമായി ബന്ധം; മലയാളി യുവാവ് അറസ്റ്റില്‍.

SHARE

ലോറന്‍സ് ബിഷ്‌ണോയ് സംഘവുമായി ബന്ധമുള്ള മലയാളി യുവാവ് അറസ്റ്റില്‍. പാലക്കാട് ഒറ്റപ്പാലം സ്വദേശി ഗുരുമൂര്‍ത്തി(27)യാണ് അറസ്റ്റിലായത്. തൃശൂര്‍ സിറ്റി പൊലീസാണ് വീട്ടില്‍ നിന്ന് ഇയാളെ പിടികൂടിയത്. ഹരിയാനയിലെ ക്രിമിനല്‍ സംഘവുമായി ടെലഗ്രാം മുഖേന ഗുരുമൂര്‍ത്തി ബന്ധപ്പെട്ടിരുന്നു. നടന്‍ ടൈഗര്‍ ഷ്റോഫിനെ വെടിവെച്ച ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘമായിരുന്നു ഇവര്‍. ഈ സംഘവുമയി ടെലഗ്രാം മുഖേന ഗുരുമൂര്‍ത്തി ആശയ വിനിമയം നടത്തിയതായും കണ്ടെത്തി. ഗുരുമൂര്‍ത്തിയെ കോടതി റിമാന്‍ഡ് ചെയ്തു.ലോറന്‍സ് ബിഷ്‌ണോയിയുടെ കൂട്ടാളിയായ അനില്‍ പണ്ഡിറ്റ് ആണ് ഇതിനായി അക്രമികള്‍ക്ക് നിര്‍ദേശം നല്‍കിയത്. നടന്‍ സല്‍മാന്‍ ഖാനെ ലക്ഷ്യമിട്ടാണ് അക്രമികള്‍ മുംബൈയില്‍ എത്തിയതെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, സല്‍മാന്‍ ഖാന് കനത്ത സുരക്ഷയുള്ളതിനാല്‍ പദ്ധതി നടന്നില്ല. ഇതോടെയാണ് പൊലീസ് സുരക്ഷയില്ലാത്ത ടൈഗര്‍ ഷ്‌റോഫിന്റെ യാത്രകള്‍ അക്രമികളുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്നാണ് ടൈഗര്‍ ഷ്‌റോഫിനെ ആക്രമിക്കാന്‍ തീരുമാനിച്ചതെന്നാണ് പൊലീസ് പറയുന്നത്.ടൈഗര്‍ ഷ്‌റോഫിന് നേരേ വെടിവെപ്പ് നടത്തിയ കേസില്‍ ഇതുവരെ എട്ടുപേരാണ് അറസ്റ്റിലായിട്ടുള്ളത്. ഞായറാഴ്ച വൈകിട്ടാണ് നടന്‍ ടൈഗര്‍ ഷ്‌റോഫിന് നേരേ വെടിവെപ്പുണ്ടായത്. മുംബൈ ജുഹുവില്‍ ഫുട്‌ബോള്‍ കളിച്ച് കാറില്‍ മടങ്ങുന്നതിനിടെ അക്രമികള്‍ നടന് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. ഹരിയാന സ്വദേശികളായ ഫൂല്‍ സിങ്(18) റഹാന്‍(18) ബിഹാര്‍ സ്വദേശി ഋത്വിക് എന്ന റോഷന്‍(22) എന്നിവരാണ് ടൈഗര്‍ ഷ്‌റോഫിന് നേരേ വെടിയുതിര്‍ത്തത്.മൂന്ന് പ്രതികളെയും കഴിഞ്ഞ ദിവസം രാജസ്ഥാനില്‍വെച്ച് പൊലീസ് പിടികൂടിയിരുന്നു. ഇവര്‍ക്ക് പിന്നാലെ വെടിവെപ്പുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളടക്കം നാലുപേരെ കൂടി അറസ്റ്റ് ചെയ്തു. കുനാല്‍, സുമതി, രാധ, ബബിത എന്നിവരെയാണ് ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. ഇവരെ മുംബൈ പൊലീസിന് കൈമാറി. കുനാലും സുമിത്തുമാണ് അക്രമികള്‍ക്ക് വേണ്ടി തോക്ക് സംഘടിപ്പിച്ച് നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായ സ്ത്രീകളാണ് ഈ തോക്കുകള്‍ മുംബൈയിലെ ദാദറിലെത്തി അക്രമികള്‍ക്ക് കൈമാറിയതെന്നും പൊലീസ് പറഞ്ഞു.