January 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
January 7, 2026

ശ്രീലങ്കക്കെതിരെ പരമ്പര തൂത്തുവാരാൻ ഇന്ത്യൻ വനിതകൾ: അഞ്ചാം ട്വന്റി 20 ഇന്ന്.

SHARE

ശ്രീലങ്കക്കെതിരായ ട്വന്റി 20 പരമ്പര തൂത്തുവാരാൻ ഇന്ത്യൻ വനിതകൾ ഇന്ന് ഇറങ്ങും. രാത്രി ഏഴിന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് പരമ്പരയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരം. ഏകദിന ലോകകപ്പ് നേട്ടമടക്കം സംഭവ ബഹുലമായ 2025ന് ജയത്തോടെ പരിസമാപ്തി കുറിക്കാൻ ഇന്ത്യൻ വനിതകൾ.

കഴിഞ്ഞ നാല് മത്സരങ്ങളിലെ ആധിപത്യം ഇന്നും തുടരാനായാൽ പരമ്പര തൂത്തുവാരി വർഷം അവസാനിപ്പിക്കാം ഹർമൻപ്രീത് കൗറിനും സംഘത്തിനും. ആദ്യ മൂന്ന് മത്സരങ്ങളിലും പിന്തുടർന്ന് ജയിച്ച ഇന്ത്യ നാലാം കളിയിൽ ജയിച്ചത് മുപ്പത് റൺസിന്. സ്മൃതി മന്ഥനയും ഫഫാലി വർമയും റിച്ച ഘോഷുമെല്ലാം തകർത്തടിച്ചപ്പോൾ കാര്യവട്ടത്ത് പിറന്നത് ഇന്ത്യയുടെ ട്വന്റി 20യിലെ എക്കാലത്തേയും മികച്ച ടോട്ടലായ 221 റൺസ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും അർധസെഞ്ചുറി നേടിയ ഷഫാലി വർമക്കൊപ്പം സ്മൃതി മന്ഥന കൂടി ഫോമിലേക്ക് ഉയർന്നതോടെ സ്കോർ ബോർഡിൽ ഇന്നും റൺ റോക്കറ്റ് പോലെ കുതിക്കുമെന്ന് കരുതാം.

ടീമിലെ പതിനഞ്ചിൽ പതിനാല് താരങ്ങളെയും പരീക്ഷിച്ച ഇന്ത്യ യുവതാരം ജി കമാലിനിക്ക് അരങ്ങേറ്റത്തിന് അവസരം നൽകിയേക്കും. കഴിഞ്ഞ മത്സരത്തിൽ നേടാനാവാതെ പോയ ട്വന്റി 20യിലെ ഏക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരിയെന്ന റെക്കോർഡ് ദീപ്തി ശർമ ഇന്ന് നേടുമെന്നും പ്രതീക്ഷ. അതേസമയം പരന്പരയിൽ ആദ്യമായി ഇന്ത്യക്ക് ചെറുതായെങ്കിലും വെല്ലുവിളി ഉയർത്താൻ പറ്റിയതിന്റെ ആത്മവിശ്വാസത്തിലാണ് ശ്രീലങ്ക. ഇന്ത്യയുടെ റെക്കോർഡ് സ്കോർ പിന്തുടർന്ന ലങ്കൻ വനിതകൾ 191 വരെ എത്തിയാണ് കീഴടങ്ങിയത്. ക്യാപ്റ്റൻ ചമരി അട്ടപ്പെട്ടു ഫോം വീണ്ടെടുത്തതിൽ ലങ്കക്കും ആശ്വാസം.