October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 5, 2026

അഞ്ചുവയസുകാരനെ കൊന്ന് അമ്മ ജീവനൊടുക്കി; കുടുംബപ്രശ്നങ്ങളെന്ന് സൂചന.

SHARE

 

തൃശൂര്‍ അമ്പലക്കാവില്‍ അമ്മയും കുഞ്ഞും മരിച്ചനിലയിൽ അഞ്ചുവയസുകാരനായ അക്ഷയജിത്തിനെ  കൊലപ്പെടുത്തി അമ്മ ശില്‍പ(30) ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. രണ്ടു മുറികളിലായാണ് ശില്‍പയും ഭര്‍ത്താവും കഴിഞ്ഞിരുന്നത്. കുഞ്ഞ് ശില്‍പയ്ക്കൊപ്പമായിരുന്നു ഉറങ്ങിയിരുന്നത്. രാവിലെ തട്ടിവിളിച്ചിട്ടും ശില്‍പ വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് ശില്‍പയെ തൂങ്ങിയ നിലയില്‍ കണ്ടത്.

ശില്‍പയുടെ ഭര്‍ത്താവിന്‍റെയും ഭര്‍തൃമാതാവിന്‍റെയും നിലവിളി കേട്ടെത്തിയ അയല്‍ക്കാരാണ് വാതില്‍ പൊളിച്ച് അകത്തുകയറിയത്.

എന്നാല്‍ അപ്പോഴേക്കും ഇരുവരും മരണപ്പെട്ടിരുന്നു. പേരാമംഗലം പൊലീസ് സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ സ്വകരിച്ചു. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.