November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 21, 2026

കെ എം ബഷീർ വധക്കേസ്: കോടതിയിൽ നേരിട്ട് ഹാജരാകണ്ട, പ്രതി ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിന് ഇളവ് നൽകി കോടതി

SHARE

കെ എം ബഷീർ വധക്കേസിൽ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിന് ഇളവ് നൽകി കോടതി. കോടതിയിൽ നേരിട്ട് ഹാജരാകുന്നതിലാണ് കോടതി ഇളവ് നൽകിയത്. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയുടെതാണ് ഉത്തരവ്. കേസ് പരിഗണിക്കുമ്പോൾ നേരിട്ട് ഹാജരാക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ ആവശ്യപ്പെട്ടിരുന്നു. കേസിന്റെ വിചാരണ നടപടികൾ നിലവിൽ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.