ശിശുദിനാഘോഷ വാരാചരണത്തിന് സമാപനം.

വനിതാ ശിശുവികസന വകുപ്പിന്റെയും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘കിഡ്സൊറ 2K26’ ശിശുദിന വാരാചരണത്തിന് സമാപനമായി. സമാപന സമ്മേളനം സിവിൽ സ്റ്റേഷൻ അങ്കണത്തിൽ
അഡ്വ. ടി ഒ മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശുവികസന ഓഫീസർ ദേന ഭരതൻ അധ്യക്ഷത വഹിച്ചു.
നവംബർ 14ന് ആരംഭിച്ച വാരാചരണത്തിന്റെ ഭാഗമായി ജില്ലാ തല പ്രസംഗ മത്സരം, ചൈൽഡ് ഹെൽപ് ലൈൻ പ്രമോഷൻ സ്പെഷ്യൽ ഡ്രൈവ്, വെബിനാർ, ഉപന്യാസ രചനാ മത്സരം, ക്വിസ് മത്സരം തുടങ്ങി വിവിധ ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെയും കെയർ ഹോമുകളിലെയും വിദ്യാർഥികൾ മത്സര പരിപാടികളിൽ പങ്കെടുത്തു.
മത്സരങ്ങളിലും പരിപാടികളിലും പങ്കെടുത്ത വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും സമാപനച്ചടങ്ങിൽ വിതരണം ചെയ്തു പരിപാടിയിൽ മോഡൽ റസിഡൻഷ്യൽ പാട്ടുവം സ്കൂളിലെ വിദ്യാർഥികൾ മംഗലം കളി കാഴ്ച്ചവെച്ചു
ജില്ലാ ശിശു സംരക്ഷണ ഓഫീസർ സി ദിവ്യ കണ്ണൂർ ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സൺ എ പി ഹംസ കുട്ടി , ഇൻസ്റ്റിറ്റ്യൂഷണൽ കെയർ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് പ്രൊട്ടക്ഷൻ ഓഫീസർ സോജിയ തോമസ് എന്നിവർ പരിപാടിയിൽ സംസാരിച്ചു.

